സീബ്ര ലൈനിലെ 3D പുതുമകളുമായി കേരള പോലീസ്

1

കണ്ണൂര്‍: ചിറ്റാരിപറമ്പ് ഹൈസ്കൂളിന് സമീപം കേരളത്തിലെ ആദ്യ 3ഡി സീബ്രാ ലൈനുമായി കേരള പോലീസ് രംഗത്ത്.

ആര്‍ട്ടിസ്റ് മുദ്ര വിനോദിന്‍റെ കരവിരുതിലാണ് 3D സീബ്ര ലൈന്‍ ഒരുക്കിയത്. വളരെ ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്കുപോലും ഈ സീബ്ര ലൈന്‍ ഉയർന്നു നിൽക്കുന്നതായി തോന്നുകയും ഇത് മൂലം വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രേരണ ഡ്രൈവർക്ക് സ്വാഭാവികമായി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ മനഃശാസ്ത്ര വശം. ഈ 3ഡി സീബ്രാ ലൈൻ മാതൃക കേരളം ഒന്നടങ്കം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പോലീസ് എന്ന് അധികൃതർ വ്യക്തമാക്കി.