5000 ലധികം വരിക്കാരുള്ള കേരളത്തിലെ ക്യാപ്‌സൂള്‍ സാഹിത്യ മാസിക ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്; ഓസ്‌ട്രേലിയ, ഇംഗ്‌ളണ്ട്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വരിക്കാരുള്ള ‘ഇന്നിന്റെ’ വിശേഷങ്ങള്‍ അറിയാം

0

പോസ്റ്റുമാന്‍ വരുന്നതും കാത്തിരിക്കുന്ന ഒരു കാലം. ഇന്ന് അക്കാലം പലര്‍ക്കും ഓര്‍മ്മ മാത്രമാണ്. സാങ്കേതികവിദ്യ വളര്‍ന്നതോടെ പോസ്റ്റ്‌മാന്റെ സ്ഥാനം എതാണ്ട് ഇല്ലാതായ പോലെയായി. സന്ദേശങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും വന്നു.
പക്ഷെ സാങ്കേതിക വിദ്യ മികച്ച രീതിയില്‍ വളര്‍ന്ന കാലത്തും ആള്‍ക്കാര്‍ പോസ്റ്റുമാനായി കാത്തിരിക്കും. വടക്കന്‍ മലബാറില ഏറെ പ്രചാരമുള്ള മലയാളം ഇന്‍ലാന്‍ഡ് മാസികയ്ക്ക് വേണ്ടിയാണ് ഈ കാത്തിരിപ്പ്. ഈ വര്‍ഷം 34 ാം പിറന്നാള്‍ ആഘോഷിക്കുന്ന മലപ്പുറത്ത് നിന്നുള്ള ഈ മാസികയെ തേടി എത്തിയിരിക്കുന്നത് ഏറ്റവും പഴക്കമേറിയതും സുദീര്‍ഘമായി പ്രവര്‍ത്തിക്കുന്നതുമായ മാസിക എന്ന റെക്കോഡാണ്.

ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലേക്കാണ് മാസിക കയറിയത്. സംസ്ഥാനത്ത് ഉടനീളം പ്രചാരമുള്ള മലയാളത്തിലെ ഈ ക്യാപ്‌സൂള്‍ സാഹിത്യ മാസികയുടെ ആശയം എഴുത്തുകാരന്‍ മനമ്പൂര്‍ രാജന്‍ ബാബുവില്‍ നിന്നായിരുന്നു.1960 കളുടെ അവസാനത്തിലും 70 കളിലുമായി വീടുകള്‍ തേടിവന്ന ഇന്‍ലന്‍ഡ് മാസികയ്ക്ക് വന്‍ പ്രചാരം കിട്ടി. പിന്നീട് 1981 ല്‍ ‘ഇന്ന് ‘ എന്ന് പേരോട് കൂടി റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.uploads/news/2017/05/110885/innu.jpg

പ്രമുഖര്‍ക്കൊപ്പം എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്ന നവാഗതരെയും പരിഗണിക്കുന്ന മാസിക ആരേയും നിരാശരാക്കില്ല. അതേസമയം എഴുതുന്ന കവിതകളും കഥകളും ലേഖനങ്ങളുമെല്ലാം ചെറുതായിരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമേയുള്ളൂ.നിലവിലെ ‘ഇന്നി’ ന് ഓസ്‌ട്രേലിയ, ഇംഗ്‌ളണ്ട്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായനക്കാരുണ്ട്. മാസിക ഒരു വര്‍ഷത്തേക്ക് വരുത്താന്‍ 50 രൂപയാണ് ചാര്‍ജ്ജ്. ഇതിനായി പണം അയച്ചു തരണമെന്നില്ല. പകരം 50 രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പുകളും മാസികയുടെ വിലാസത്തിലേക്ക് അയച്ചു കൊടുത്താല്‍ മതി. ഉടനീളമായി മാസികയ്ക്ക് 5000 ലധികം വരിക്കാരുണ്ട്.