ലോകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍; തലയ്ക്കു അമേരിക്ക ഇട്ടിരിക്കുന്ന വില 40 ലക്ഷം ഡോളര്‍

0

സാധാരണ ഏതെങ്കിലും തരത്തിലുള്ള കണ്ടുപിടുത്തങ്ങളോഅല്ലെങ്കില് എന്തെങ്കിലും പരീക്ഷണങ്ങളോ നടത്തിയവരെയാണ് ലോകത്ത് ഏറ്റവും കൂടുതല് ബുദ്ധിയുള്ളവരുടെ നിരയിലേക്ക് പരിഗണിക്കുന്നത്. എന്നാല് മോസ്റ്റ് വാണ്ടഡ് ലിസ്റ്റില് ഉള്പ്പെടുത്തിയ ഒരു സൈബര് ക്രിമിനലിനെയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള തലയുടെ ഉടമയായി കണ്ടെത്തിയിരിക്കുന്നത്.

ബുദ്ധിമാനായ ഹാക്കര്‍ എന്ന വിശേഷണമുള്ള ഇയാളുടെ പേര്  ഇവ്‌ജെയ്‌നി ബോഗോഷേവ് .ഈ  33 കാരന്റെ തലയ്ക്ക് 40 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. ബോഗോഷേവ് ആരാണെന്ന് മനസിലാക്കാന്‍ തന്നെ അമേരിക്കയിലെ രഹസ്വാന്വേഷണ സംഘത്തിന് അനേകവര്ഷങ്ങള്‍ വേണ്ടി വന്നു എന്ന് പറഞ്ഞാല്‍ തന്നെ ഊഹിക്കാമല്ലോ കാര്യങ്ങളുടെ പോക്ക് .

ലോകത്തെ ഗുരുതരമായ പല സൈബര് ക്രൈമുകളുടെയും പിന്നില് പ്രവര്ത്തിച്ചത് ഇയാളുടെ ബുദ്ധിയായിരുന്നു.ലോകത്തിന്റെ വിവിധയിടങ്ങളിലായി പത്തുലക്ഷത്തിലധികം കംപ്യൂട്ടറുകളാണ് ഇയാളുടെ നിയന്ത്രണത്തിന് കീഴില് പ്രവര്ത്തിക്കുന്നത്. വിദേശത്തടക്കം ബിസിനസ് നടത്തുവരുടെ ബാങ്ക് അക്കൗണ്ടുകളില് നിന്ന് ലക്ഷക്കണക്കിന് തുകയാണ് ഇയാള് തട്ടിയിട്ടുള്ളത്. ഇയാളെ പിടിക്കാന് സഹായിക്കുന്ന എന്ത് വിവരം നല്കിയാലും അതിനെല്ലാം പാരിതോഷികം നല്കുമെന്നാണ് അമേരിക്കന് പോലീസ് അറിയിച്ചിരിക്കുന്നത്.

വ്യാജ പാസ്സ്‌പോര്ട്ടുകള് ഉപയോഗിച്ചാണ് ഇയാള് യാത്രകള് നടത്തുന്നതെന്നതും ഇയാളെ കുടുക്കുന്നതിന് തടസമാവുന്നു. ഈയിടെ നടന്ന അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് നടന്നെന്ന് സംശയിക്കുന്ന ഹാക്കിംങ് നടത്തിയതും ഇയാളുടെ സഹായത്തോടെയാണെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനായി റഷ്യ തന്നെയാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് അമേരിക്കയുടെ  ആരോപണം.സ്വന്തം കഴിവില്  ആണ് ലോകത്തെ പല ബാങ്കുകളില്‍  നിന്നും ഇയാള്‍ പണം  അടിച്ചു മാറ്റുന്നത് .

ഈയിടെ റഷ്യന് പാസ്പോര്ട്ടിലേത് എന്ന് കരുതുന്ന ഇയാളുടെ ഏതാനും ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടിരുന്നു.അതേസമയം  ഓണ്ലൈനില്‍  ബോഗാഷേവ് എന്ന പേരില് പ്രചരിക്കുന്നത് ആസ്റ്റിന് പവേഴ്സിലെ ഡോ. എവിള് എന്ന കഥാപാത്രത്തിന്റെ ചിത്രമാണെന്ന് ആരോപണമുണ്ട്. അനേകം ഊഹാപോഹങ്ങളും ബോഗാഷേവിനെക്കുറിച്ചുണ്ട്. അവയില് ഒന്ന് അനാപാ നഗരത്തില് കരിങ്കടലിന് സമീപത്തെ ഒരു റിസോര്ട്ടില്‍ ഇയാള് താമസിക്കുന്നു എന്നതാണ്. ഇവിടെ സ്വന്തമായി എല്ലാ ആഡംബരങ്ങളോടെ ഒരു നൗകയുണ്ടെന്നും വാര്ത്തകളുണ്ട്. എന്നാല് അയാളുടെ ഏഴയലത്തെത്താന് പോലീസിനോ പട്ടാളത്തിനോ കഴിഞ്ഞിട്ടില്ല. ഇതു തന്നെയാണ് അയാളെ ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാനായി കണക്കാക്കുന്നതിന് കാരണവും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.