യുക്രെയ്ന്‍: ജൂഡോ ഫെഡറേഷൻ ഓണററി പ്രസിഡന്റ് പദവിയിൽ നിന്ന് പുട്ടിനെ നീക്കി

1

ബുഡാപെസ്റ്റ്: യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച രാജ്യാന്തര ജൂഡോ ഫെഡറേഷൻ (ഐജെഎഫ്) ഓണററി പ്രസിഡന്റ് ആൻഡ് അംബാസഡർ സ്ഥാനത്തു നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ സസ്പെൻഡ് ചെയ്തു.

റഷ്യയുടെ ആക്രമണത്തെ ‘യുദ്ധം’ എന്നു വിശേഷിപ്പിക്കാനും ഫെഡറേഷൻ മടിച്ചില്ല. റഷ്യയിലെ കസാനിൽ മേയ് 20–22ന് നടക്കേണ്ടിയിരുന്ന ഗ്രാൻസ്‌ലാം ടൂർണമെന്റ് റദ്ദാക്കിയതായി ഐജെഎഫ് പ്രസിഡന്റ് മാരിയസ് വൈസർ അറിയിച്ചു.