ഇന്ത്യൻ കൗൺസുലേറ്റ്, സിയാറ്റിലിന്റെ ആഭിമുഖ്യത്തിൽ ബോയ്‌സിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
International Yoga Day Celebrated in Boise by Indian Consulate The Indian Consulate in Seattle organized an International Yoga Day event on June 21 at Veterans Park, Boise, as part of a nationwide celebration across 16 cities in 9 U.S. states. A 45-minute yoga session was led by Professor Bhoj Raj S
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സിയാറ്റിൽ ഇന്ത്യൻ കൗൺസുലേറ്റ് ന്റെ ആഭിമുഖ്യത്തിൽ ഐഡഹോ, ബോയ്‌സി യിലെ വെറ്ററൻസ് പാർക്കിൽ വെച്ച് ജൂൺ 21 ന് യോഗാ ദിനം ആചാരിച്ചു.
പ്രൊഫസർ ബോജ് രാജ് സിംഗ്, മിഷൽ ഇവാൻസ്, സുചേതാ ചോപ്ര എന്നിവരുടെനേതൃത്വത്തിൽ 45 മിനിറ്റ് യോഗ സെഷൻ ആണ് നടത്തിയത്. വിവിധ സർക്കാർ കേന്ദ്രങ്ങൾ, യൂണിവേഴ്സിറ്റികൾ, സാംസ്കാരിക ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചു 9 സംസ്ഥാനങ്ങളിലായി 16 നഗരങ്ങളിൽ ആണ് സിയാറ്റിൽ ഇന്ത്യൻ കൗൺസുലേറ്റ് പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചത്. ലോകത്തെമ്പാടുമായി 190 രാജ്യങ്ങളിൽ ആണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്.

യോഗയുടെ ഗുണങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ആണ് എല്ലാ വർഷവും ജൂൺ മാസത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചാരിക്കുന്നത്. "ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം.
യോഗയെന്ന വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നാണ് ആരംഭിച്ചത്. "യുജ്" എന്ന സംസ്കൃതം പദത്തിൽ നിന്നാണ് യോഗ എന്ന നാമം രൂപം പ്രാപിച്ചത്. ഇതിന് ചേരുക എന്ന അർത്ഥം കൂടി ഉണ്ട്. ഏത് പ്രായക്കാർക്കും വീട്ടിൽ ഇരിന്നു ചെയ്യാൻ പറ്റുന്ന ഒന്നാണ് യോഗ. ഇത് ചെയ്യുന്നത് മൂലം മാനസികവും ശാരീരികവും ആത്മീയവുമായ ഒരു ഉണർവ് ഒരാൾക്ക് ലഭിക്കുന്നതിനാൽ പലരും തങ്ങളുടെ ദിനംചര്യയുടെ ഭാഗമാക്കി ആണ് ഇതിനെ കാണുന്നത്. 2015 ജൂൺ 21 ന് ആണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.

വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റികളെ ഏകോപിപ്പിച്ചു കൊണ്ട് മഞ്ജു രാജേന്ദ്രൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് ലഘുഭക്ഷണത്തോടൊപ്പം ടി-ഷർട്ട്, യോഗമാറ്റ് എന്നിവ സൗജന്യമായി നൽകി.