ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം – കേരളമണ്ണ് ഏറ്റു പാടിയ പാട്ടിന്‍റെ പിന്നില്‍ അനില്‍ പനച്ചൂരാന്‍റെ തൂലിക ആയിരുന്നു. നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഈ കവിയുടെ “എന്‍റെമ്മടെ ജിമിക്കി കമ്മല്‍” തെന്നിന്ത്യ ഏറ്റെടുത്തമട്ടാണ്. ഒരായിരം പതിപ്പുകളില്‍ നൃത്ത ചുവടുകളുമായി നിരവധി പുതിയ താരങ്ങളെയും പാട്ട് ഉണ്ടാക്കി വിടുന്നു. ഈ ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ട പാട്ടും “ജിമിക്കി സോംഗ്” തന്നെ ആണ്.

കേരളത്തിലെ ക്യാമ്പസുകള്‍ ജിമിക്കി സോംഗില്‍ ആടി തിമിര്‍ത്ത് ഓണം കൊണ്ടായിയപ്പോള്‍ പ്രവാസികള്‍ ആ പാട്ടിന്‍റെ കൂടെയാണ് ഇപ്പോഴും. “വലയില്‍ വീണ കിളികള്‍ ആണ് നാം“ എന്ന് എഴുതിയ അനില്‍ പനച്ചൂരാന്‍ എന്ന കവിയുടെ ജിമിക്കി കമ്മല്‍ വലയില്‍ ആണ് ഇപ്പോള്‍ മലയാളികള്‍. കൂടാതെ തമിഴ്,കന്നഡ, തെലുങ്ക് പ്രേക്ഷകരും ഈ വരിയുടെ താളം പാടി തുടങ്ങിയിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനായ “വെളിപാടിന്‍റെ പുസ്തകം” എന്ന ലാല്‍ ജോസ് ചിത്രത്തിലെ ഈ പാട്ടിന്‍റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ ആണ്. വിനീത് ശ്രീനിവാസനൊപ്പം രഞ്ജിത് ഉണ്ണിയും ഈ ഗാനം ആലപിച്ചിരിക്കുന്നു.

പാട്ടിന്‍റെ അലകള്‍ ഓണക്കാറ്റില്‍ തങ്ങി നില്‍ക്കുമ്പോള്‍ രചന നടത്തിയ കവിയോട് ചില ചോദ്യങ്ങള്‍

പതിവില്‍ നിന്നു മാറി ഒരു രചന, എന്ത് തോന്നുന്നു ?

എല്ലാ കാലവും ഒരേ പോലെ എഴുതുക എന്നതും, ഒരേ ശൈലിയില്‍ എഴുതുക എന്നതും ചിലപ്പോള്‍ സാധ്യമല്ലല്ലോ. ഇത് യുവാക്കള്‍ക്ക് വേണ്ടി എഴുതിയതാണ്. ഒരു പോട്ടി പാട്ട് എന്ന് പറയാം.

നിരവധി ഗാനങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ?

മുപ്പതിലധികം ചിത്രങ്ങള്‍ ആയി.

കവിയാണോ, ഗാനരചയിതാവ് ആണോ കൂടുതല്‍ തൃപ്തന്‍ ?

രണ്ടും രണ്ടു വഴികള്‍ ആണ്, കവിത എപ്പോഴും സ്വന്തം ഇഷ്ടത്തിലും ഗാനം മിക്കപ്പോഴും ഒരു കൂട്ടായ്മയുടെ ഇഷ്ടത്തിലും ജനിക്കുന്നു.

എങ്ങനെ ആയിരുന്നു ജിമിക്കി കമ്മലിന്‍റെ ജനനം?

പുതിയ തലമുറയുടെ രീതിയില്‍ കാര്യങ്ങള്‍ ലളിതമായി പറയണം. ഇത് ട്രോളുകളുടെ കാലമാണ് അവിടെ  ചെറുപ്പക്കാരുടെ തൃപ്തി കൂടെ നോക്കി വേണം എഴുതാന്‍. അവര്‍ക്ക് ആഘോഷങ്ങള്‍ വേണം. അവിടെ പാടാന്‍ പറ്റിയ പാട്ടില്‍ സമ്മര്‍ദ്ദം പാടില്ല.

ചോര വീണ മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന കവിതകള്‍ ?

അതും ഉണ്ട്. എല്ലാം വേണം എന്ന തീരുമാനവും. മാറുന്ന ശൈലിയില്‍ എഴുതിയത് കൊണ്ടുമാണ് പാട്ട് യുവാക്കള്‍ ഏറ്റെടുത്തത് എന്ന് തോന്നുന്നു  കവിക്കും  ഗാനരചയിതാവിനും രണ്ടു ധര്‍മ്മം ആണ്. രണ്ടും രണ്ടു പ്രക്രിയ ആണ്. എന്നാല്‍ രണ്ടും പൂരിതവും.

പാട്ടിന്‍റെ വരികളെ കുറിച്ച് ?

സിനിമ കണ്ടാല്‍ അറിയാം. അതിലെ സംഭവങ്ങളെ ബന്ധിപ്പിച്ച് ആണ് പാട്ട്. പുറമെ ക്യാമ്പസ്സില്‍, ക്ലാസ്സില്‍ ആഘോഷത്തില്‍ പാടുന്ന പാട്ടാണ്.

ഒറിജിനലിനെ വെല്ലുന്ന സ്റ്റേജ് പ്രകsനങ്ങള്‍ ആണ് പാട്ടിന്‍റെ വേറെ ഒരു മാജിക്‌. ഇന്ത്യന്‍ സ്കൂള്‍ ഓഫ് കോമേര്‍സ് എന്ന സ്ഥാപനത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് വിഡിയോ യുറ്റൂബില്‍ കണ്ടത് ഒരു കോടിയില്‍ അധികം പേര്‍…അതില്‍ തകര്‍ത്തു ഡാന്‍സ് ചെയ്ത ടീച്ചര്‍ ഷെറിന്‍ ജി കടവന്‍ ഇപ്പൊ തെന്നിന്ത്യയില്‍ ആകെ അറിയപ്പെട്ടു കഴിഞ്ഞു. ഇത് ട്വീറ്റ് ഷെയര്‍ ചെയ്തവരില്‍ അമേരിക്കന്‍ ടി വി ഫെയിം ജിമ്മി കിമ്മേല്‍ വരെ ഉണ്ട്.

ജിമിക്കി കൊടുത്ത ഭാഗ്യത്തില്‍ സിനിമാ താരത്തെ പോലെ ആണ് ഈ അധ്യാപിക. ഒരു ഓണ്‍ലൈന്‍ സിനി ചാനല്‍ ഇവര്‍ ഏത് സിനിമയില്‍ നായിക ആവും എന്ന് പോലും ആശങ്കയില്‍ ആണ്.

മറ്റൊരു ഡാന്‍സ് വീഡിയോയില്‍ വന്ന നിക്കോള്‍-സോനാല്‍ കൂട്ടുകാരികള്‍ക്ക് കൈവന്നത് സ്വപ്നതുല്യമായ ഓഫര്‍. മലയാളത്തിലെ ഒന്നാം നിര നിര്‍മ്മാതാവിന്‍റെ പടത്തില്‍ പാട്ടിനു ചുവടു വയ്ക്കാന്‍ അവസരം

സിംഗപ്പുരില്‍

ന്യുയോര്‍ക്ക് പതിപ്പ്

പാട്ട് ഇങ്ങനെ ……

Entammede jimikki kammal
Entappan kattondu poye
Entappante brandy kuppi
Entamma kudichu theerthe(2 times)

Ividoru chakarayum
Velakaleem othu vannapol
Chilarude thorthu keeri
Poya karyam orthupokave
Alakale kattine nee
Kaathu kuthan paadu pedenda
Sahachara senapathi veera
Vadukaamaloluka

Entammede jimikki kammal
Entappan kattondu poye
Entappante brandy kuppi
Entamma kudichu theerthe(2 times)
Lalala laala lala laa…

Chemmeen chadiyal muttolam
Pinnem chadiyal chattiyolam
Chumma oothaan nokkathe
Thaayam kalikkan nikkathe
Vattam chuttichorellam
Vatta poojyam polaaye
Vettam kaanaan kothiyaaye
Vettathirangan madiyaaye
Kalivesham poyeda
Ini vesham mareda
Malayaattoor palliyil oru
Kurishum koda neram
Malapole vannathu
Elipole paanjeda
Channam pinnam chellam
Mazha podikkunnu podiyoothakale

Entammede jimikki kammal
Entappan kattondu poye
Entappante brandy kuppi
Entamma kudichu theerthe(2 times)

Ividoru chakarayum
Velakaleem othu vannapol
Chilarude thorthu keeri
Poya karyam orthupokave
Alakale kattine nee
Kaathu kuthan paadu pedenda
Sahachara senapathi veera
Vadukaamaloluka

Eantammede jimikki kammal
Entappan kattondu poye
Entappante brandy kuppi
Entamma kudichu theerthe

Eantammede jimikki kammal
Entappan kattondu poye
Entappante brandy kuppi
Entamma kudichu theerthe

Lalala laala lala laa…