മലേഷ്യയിലെ നിക്ഷേപ തട്ടിപ്പ് കേസ്, നാല് പേർ കൂടി പോലീസ് പിടിയിൽ

0

മലേഷ്യയിലെ നിക്ഷേപതട്ടിപ്പ് കേസിൽ നാല് പേർ പിടിയിൽ. 17.6 യുഎസ് മില്യൺ തുകയുടെ വൻ തട്ടിപ്പ് സംഘമാണ് പിടിയിലായത്. ആയിരത്തോളം പേരാണ് നിക്ഷേപത്തട്ടിപ്പിന്റെ ഇരകളായത്. രണ്ട് പേർ മുന്പ് അറസ്റ്റിലായിരുന്നു. പിരിച്ച തുകയുടെ തൊണ്ണൂറു ശതമാനം തിരിച്ച് നൽകാമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

ഇവരുടെ കയ്യിൽ നിന്നായി ചെക്കുകൾ, ചെക്ക് ബുക്കുകൾ, ഫോൺ നന്പറുകൾ തുടങ്ങിയ രേഖകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുടെ രണ്ട് വണ്ടികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവര് തന്നെ ഉപയോഗിച്ചു എന്ന് കരുതുന്ന മറ്റ് എട്ട് വണ്ടികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.