ഐ ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം

0

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ‘ഡി.എന്‍.ഡി.’ ആപ്പ് ആറു മാസത്തിനുള്ളില്‍ ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വന്നേക്കും. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചനയുണ്ട്.

അതെസമയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ഘടിപ്പിക്കാന്‍ ആപ്പിള്‍ വിസമ്മതിക്കുന്നത്.

പല രീതിയിലുള്ള നിയന്ത്രണങ്ങൾ ഐഫോണിലുണ്ട്. ഹാക്കർമാർ ഈ നിയന്ത്രണങ്ങളെ മറികടക്കാൻ പല രീതികൾ ആവിഷ്കരിച്ചിട്ടുമുണ്ട്. ഒരു സേവന ദാതാവിന്റെ സിം മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അതു പോലെ തന്നെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്ലിക്കേഷനുകൾ മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുകയുള്ളൂ.
‌‌
സാധാരണയായി ഫോൺ സേവനദാതാവുമായി ആക്ടിവേഷൻ ചെയ്യാത്തടത്തോളം കാലം വെബ്, മീഡിയ സൗകര്യങ്ങൾ ലഭ്യമായിരിക്കില്ല. ഭൂരിഭാഗം രാജ്യങ്ങളിൽ ഐഫോൺ 3ജി ആക്ടിവേറ്റ് ചെയ്താണ് നൽകുന്നത്. ഐട്യൂൺസ് വഴിയാണ് ഐഫോൺ ഒഎസിൻറെ അപഡേറ്റുകൾ ആപ്പിൾ വിതരണം ചെയ്യുന്നത്.