കിടിലൻ ഓഫറുമായി ആപ്പിൾ; ഐഫോണും ഐപാഡും വാങ്ങിയാല്‍ 23,000 രൂപ ഡിസ്‌കൗണ്ട്

0

ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോൾ കിടിലൻ ഡിസ്‌കൗണ്ടുമായി ആപ്പിൾ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. പരമാവധി 23,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം.ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി.

ഐപാഡ് പ്രോയും ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ പ്ലസ് മോഡലും വാങ്ങുന്നവര്‍ക്ക് 23,000 രൂപയാണ് ഡിസ്‌കൗണ്ട്. ഐപാഡ് എയര്‍ 2വിനൊപ്പം ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും വാങ്ങുന്നവര്‍ക്ക് 18,000 രൂപയും ഐപാഡ് മിനി 2/4 മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 7 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയും വിലകിഴിവ് നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു.ഈ പര്‍ച്ചേസുകള്‍ക്ക് യഥാക്രമം 5900,2900,2800 രൂപാ വീതം സ്റ്റോര്‍ ഡിസ്‌കൗണ്ടും ലഭിക്കും.എന്നാല്‍ രണ്ട് ഡിവൈസുകളും ഒരേദിനം ഒരേ സ്്‌റ്റോറില്‍ നിന്നുതന്നെ വാങ്ങണമെന്ന് മാത്രം.

ഡിസംബര്‍ 31 വരെയാണ് ഓഫര്‍. ഒരു സിറ്റി ബാങ്ക് കാര്‍ഡില്‍ പരമാവധി നാല് ഇടപാടുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. സിറ്റിബാങ്ക് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. ഡിവൈസിനായുള്ള പണമിടപാട് നടന്ന് 90 ദിവസത്തിനുള്ളില്‍ ഡിസ്‌കൗണ്ട് ചെയ്ത പണം കസ്റ്റമേഴ്‌സിന്റെ അക്കൗണ്ടുകളിലേക്ക് തിരിച്ചുകിട്ടും.