ആ​പ്പി​ൾ ഐഫോണ്‍ 8 സ്വന്തമാക്കാന്‍ ഒരാഴ്ചത്തേക്കുവേണ്ട സാധനസാമഗ്രഹികളുമായി കടയ്ക്കു മുന്നില്‍ ഒരാള്‍

0

ആ​പ്പി​ൾ ഐ​ഫോ​ണ്‍ സ്വന്തമാക്കുക എന്നത് മിക്കവരുടെയും സ്വപ്നമാണ്. അതിനു വേണ്ടി ദിവസങ്ങള്‍ കാത്തിരിക്കാനും എല്ലാവരും ഒരുക്കമാണ്. എന്നാല്‍ ഒരാഴ്ചത്തേക്ക് വേണ്ട സാധനസമഗ്രകളുമായി ആപ്പിള്‍ ഫോണ്‍ വാങ്ങാന്‍ എത്തിയ ഒരാളാണ് ഇപ്പോഴത്തെ താരം.

ഐ​ഫോ​ണ്‍ സീ​രി​സി​ലെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ ഐ​ഫോ​ണ്‍ 8 ലോ​ക​ത്തി​നു    ​മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ഫോ​ണ്‍ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കാ​ൻ ഇ​നി​യും ഒ​രാ​ഴ്ച​കൂ​ടി കാ​ത്തി​രി​ക്ക​ണം. എ​ന്നാ​ൽ, ഇ​പ്പോ​ൾ​ത്ത​ന്നെ ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലു​ള്ള ആ​പ്പി​ൾ ഒൗ​ട്ട്‌​ലെ​റ്റി​നു മുന്പില്‍  പു​തി​യ ഫോ​ണി​നു​വേ​ണ്ടി ഒ​രാ​ൾ കാ​ത്തി​രി​പ്പു തു​ട​ങ്ങി. കു​റോ​ഷേ എ​ന്ന സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ് ഒ​രാ​ഴ്ച​ത്തേ​ക്കു​വേ​ണ്ട സാ​ധ​ന​സാ​മ​ഗ്ര​ഹി​ക​ളു​മാ​യി ക​ട​യു​ടെ മുന്നില്‍ കാത്തിരിപ്പ് തുടങ്ങിയത്.

മ​റ്റാ​രേ​ക്കാ​ളും മു​ന്പേ ഐ ​ഫോ​ണ്‍ 8 സ്വ​ന്ത​മാ​ക്കാ​നാ​ണ് ഈ ​ക​ഷ്ട​പ്പാ​ടു​ക​ളൊ​ക്കെ​യെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ക്യൂ ​നി​ൽ​ക്കാ​ൻ കൂ​ടെ ര​ണ്ടു കൂ​ട്ടു​കാ​രെ​ക്കൂ​ടി ഇ​ദ്ദേ​ഹം കൂ​ട്ടി​യി​ട്ടു​ണ്ട്. ത​നി​ക്ക് പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നാ​ൽ പ​ക​രം ക്യൂ​വി​ൽ നി​ൽ​ക്കാ​നാ​ണ് ഇ​വ​ർ. അ​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​ങ്കി​ലും ത​ന്‍റെ സ്ഥാ​നം ത​ട്ടി​യെ​ടു​ക്കു​മോ എ​ന്നാ​ണ് പേ​ടി. ക്യൂ​വി​ൽ​നി​ന്നു​ള്ള വീ​ഡി​യോ​ക​ൾ ഇ​ദ്ദേ​ഹം ത​ന്‍റെ യൂ​ടൂ​ബ് ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്. ത​ന്‍റെ ചാ​ന​ലി​ലേ​ക്ക് കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് കു​റോ​ഷേ​യു​ടെ ല​ക്ഷ്യം. മു​ന്പ് ഐ ​ഫോ​ണ്‍ 7 ഇ​റ​ങ്ങി​യ​പ്പോള്‍ ക്യൂ​വി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ് ഇദേഹത്തിനു    ഉ​ണ്ടാ​യി​രു​ന്ന​ത്. ഫോ​ണ്‍ കൈ​യി​ൽ​കി​ട്ടി​ക്ക​ഴി​ഞ്ഞ ത​ന്‍റെ ചാ​ന​ൽ വ​ഴി ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് കു​റോ​ഷേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.