യൂറോപ്യന്‍ രാജ്യങ്ങളുമായി ഇറാന്‍ ആണവ ചര്‍ച്ച തുടരും

യൂറോപ്യന്‍ രാജ്യങ്ങളുമായി ഇറാന്‍ ആണവ ചര്‍ച്ച തുടരും

തെഹ്റാന്‍: ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഫോണില്‍ ചര്‍ച്ച നടത്തി. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ആണവ ചര്‍ച്ച തുടരാമെന്ന് ഇറാന്‍ സമ്മതിച്ചെന്ന് മാക്രോണ്‍ പറഞ്ഞു.

ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കരുതെന്നും ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കണമെന്നും താന്‍ ആവശ്യപ്പെട്ടെന്ന് മാക്രോണ്‍ പറഞ്ഞു. യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാനും വലിയ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും മാക്രോണ്‍ വ്യക്തമാക്കി.

ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് ആവര്‍ത്തിച്ച ഇറാന്‍ പ്രസിഡന്റ് പെഷസ്‌കിയാന്‍ ആണവോര്‍ജ മേഖലയില്‍ പരീക്ഷണങ്ങളും ഗവേഷണവും നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം