ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവച്ചു

ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവച്ചു
56ab0cbf458c706e19bd0b74d450be17

ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാരിഫ് രാജിക്കാര്യം അറിയിച്ചത്. രാജിക്ക് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ആണവായുധ  കരാറുകളുമായി ബന്ധപ്പെട്ട് അമേരിക്ക ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ സാധിക്കാത്തത് തന്റെ കഴിവുകേടാണെന്നും ഇതിനു രാജ്യത്തോട് മാപ്പു പറയുന്നുവെന്നും സാരിഫ് നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ജവാദ് സാരിഫ് മന്ത്രിപദം രാജിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.


എന്നാല്‍ സാരിഫിന്റെ രാജി പ്രസിഡന്റ് ഹസ്സന്‍ റുഹാനി സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. ഇറാനും ആറ് വന്‍ശക്തി രാജ്യങ്ങളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജവാദ് സാരിഫ്. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും, ഇറാനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്ത സാഹചര്യത്തില്‍ സാരിഫ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം