രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ പ്രസ്താവന; തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍

0

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് ഒരു അപൂര്‍വ രോഗം പിടി പെട്ടിരിക്കുന്നതായി ഇര്‍ഫാന്‍ ഖാന്‍ നേരത്തെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ പറ്റി പല അഭ്യൂഹങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കപ്പെട്ടിരുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും എനിക്കൊപ്പം ഉണ്ടാകണം എനിക്കായി കാത്തിരിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരും. ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ വിശാല്‍ ഭരദ്വാജ് തന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നാലെ തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇര്‍ഫാന്‍ ഖാന്റെ പുതിയ ട്വീറ്റ് കൂടി വന്നതോടെ താരത്തിന് വേണ്ടി പ്രാര്‍ഥനയിലാണ് ആരാധകര്‍. ഇര്‍ഫാന്‍ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകും.