അംബാനി കല്യാണം; പൊടിച്ചത് 700 കോടി

അംബാനി കല്യാണം; പൊടിച്ചത്  700 കോടി
ishaambani

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതൽ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങൾ.
ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണു ഇഷയുടെ വരൻ. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ് പ്രധാനവിവാഹച്ചടങ്ങ്.

രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ വിവാഹപൂർവ ചടങ്ങുകളിൽ ബിയോൺസ് നൗൾസിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികൾ, ഹിലറി ക്ലിന്റൻ, ഹെൻറി ക്രാവിസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികൾക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകൾ വാടകയ്ക്കെടുത്തിരുന്നു. നൂറിലധികം ചാർട്ടേഡ് വിമാനങ്ങളാണ് ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയർപോർട്ടിൽ നിന്ന് അതിഥികൾക്കായി പറന്നുപൊങ്ങിയത്. 5100 പേർക്ക് നാലുദിവസം മൂന്നുനേരം ഭക്ഷണവും ഇന്ത്യൻ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനശാലയും നഗരത്തിൽ ഒരുക്കിയിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം