പ്ലേഗില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടിയ പൊവേലിയ ദ്വീപ്‌

0

യൂറോപ്പ് ആഭിമുഖീകരിച്ച ഏറ്റവും വലിയ മഹാവിപത്ത് എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ,പ്ലേഗ്.  കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് യൂറോപ്പിനെ വിട്ടകന്നത്. 1793ല്‍ പൊട്ടി പുറപ്പെട്ട ആ മഹാമാരി 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്.

യാതൊരുനിയന്ത്രണവുമില്ലാതെ പടര്‍ന്നു പിടിച്ച ദുരന്തത്തില്‍ നിന്നും രക്ഷപെടാന്‍ രാജ്യങ്ങള്‍ സകലവഴികളും നോക്കി. അതില്‍ ഏറ്റവും ക്രൂരമായ വഴിയായിരുന്നു രോഗബാധിതരെ മനുഷ്യവാസമില്ലാത്ത ദ്വീപുകളില്‍ ഉപേക്ഷിക്കുക എന്നത്. ചരിത്രത്തിന്റെ ഏടുകളില്‍ എഴുതിചേര്‍ത്ത ആ ക്രൂരത അക്കാലത്ത് യൂറോപ്പില്‍ അരങ്ങേറി.

വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്, പൊവേലിയ, അതായിരുന്നു ആ മഹാവിപത്തില്‍ നിന്നും കരകയറാന്‍ അന്നത്തെ അധികാരികള്‍ കണ്ടെത്തിയ ഇടം. ഒന്നരലക്ഷത്തോളം പ്ലേഗ് ബാധിതരെയാണ് ഈ ദ്വീപില്‍ കുഴിച്ചു മൂടിയത്. അതില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നു എന്നതാണ് വാസ്തവം. മരണത്തിന്റെ വക്കിലെത്തിയവരെയും മരിച്ചവരെയും കൊണ്ട് കപ്പലുകള്‍ ആ ദ്വീപിലെത്തി. ജീവനോടെ ഉണ്ടായിരുന്നവര്‍ ഒരിറ്റുദാഹജലം കിട്ടാതെ അവിടെ മരിച്ചു വീണു.  ഇപ്പോഴും ഇതിനു ഔദ്യോഗിക കണക്കില്ല. പക്ഷേ പൊവേലിയയിലെ മേല്‍മണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.Image result for exploring-abandoned-poveglia-island

പക്ഷേ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതര്‍ പൂര്‍ണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനില്‍ക്കുന്നത്. സാഹസികത മൂത്ത് ആര്‍ക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കില്‍ പ്രദേശവാസികള്‍ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കില്‍ വന്‍തുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നില്‍ക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകള്‍ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല– ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപില്‍ അലയുന്നത്.Image result for exploring-abandoned-poveglia-island

ലോകപ്രശസ്തരായ പ്രേതാന്വേഷകര്‍ക്ക് അവര്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപില്‍ നിന്നാണെന്നാണ് പറയുന്നത്.പാരാനോര്‍മല്‍ ഗവേഷകര്‍ക്ക് പൊതുവായി പറയാനുള്ള ഒരു കാര്യം ദ്വീപിലേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ ഒട്ടേറെ കണ്ണുകള്‍ തങ്ങളെ തുറിച്ചു നോക്കുന്ന അനുഭവമുണ്ടാകുന്നു എന്നതാണ്. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തില്‍ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടില്‍ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകള്‍ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ. അല്‍പമെങ്കിലും ഭയം മനസിലുണ്ടെങ്കില്‍ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നതു തന്നെ. പോയാല്‍ രാത്രി ഒരു കാരണവശാലും നില്‍ക്കാനും പാടില്ലത്രെ.