ഈ രാജ്യത്ത് രാഷ്ട്രീയക്കാരില്ല

0

രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു നാടോ ? അങ്ങനെയും ഒരു നാടോ എന്ന് അതിശയിക്കണ്ട. അങ്ങനെയൊരു രാജ്യം ഇതാ യഥാര്‍ത്ഥമാകാന്‍ പോകുന്നു.  പസിഫിക് സമുദ്രത്തിലാണ് ഈ കൊച്ചു രാജ്യം ഒരുങ്ങുന്നത്. മനുഷ്യരാശിയെ രാഷ്ട്രീയക്കാരില്‍ നിന്നും മോചിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ രാജ്യം സൃഷ്ടിക്കുന്നത്. പേപല്‍ സ്ഥാപകന്‍ പീറ്റര്‍ തീലാണ് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നത്.

2020-ഓടെ താഹിതി ദ്വീപിന് സമീപമാണ് ഈ പൊങ്ങിക്കിടക്കുന്ന രാജ്യം സംഭവിക്കുക. ഹോട്ടലുകള്‍, വീടുകള്‍, ഓഫീസുകള്‍, റെസ്റ്റൊറന്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അടുത്ത വര്‍ഷങ്ങളില്‍ നിര്‍മ്മിക്കും. അന്താരാഷ്ട്ര ജലമാര്‍ഗ്ഗത്തില്‍ പൊങ്ങിക്കിടക്കുന്ന സ്വതന്ത്ര രാജ്യത്തിന് സ്വന്തം നിയമങ്ങളുമുണ്ടാകും. 2050-ഓടെ ഇത്തരം ആയിരക്കണക്കിന് രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജോ ക്വിര്‍ക്കിന്റെ പ്രഖ്യാപനം.