ഇറ്റലിയില്‍ നിയന്ത്രണം വിട്ട വിമാനം റോഡിലേക്ക് ഇടിച്ചുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0

ദുബൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന് പിന്നാലെ ഇറ്റലിയിലും  വിമാനാപകടം .പാരീസില്‍ നിന്നും  എത്തിയ കാര്‍ഗോ വിമാനം റണ്‍വെയും തകര്‍ത്ത് നിയന്ത്രണം വിട്ട  റോഡിലേക്ക് തെന്നിനീങ്ങിയെങ്കിലും  വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

ഫ്രാന്‍സില്‍ നിന്ന് നിന്ന് ഇറ്റലിയിലേക്ക് വന്ന കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് നിയന്ത്രണം വിട്ടു തിരക്കേറിയ റോഡിലേക്ക് തെന്നിനീങ്ങിയത്.ഇറ്റലിയിലെ ബെര്‍ഗാമോ ഓറിയോ അല്‍ സീരിയെ ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം .

ഡിഎച്ച്എലിന്റെ 737-400 എയര്‍ ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാലാണ്  ദുരന്തം ഒഴിവായത് . മൂന്നു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.വിമാനം നിയന്ത്രണം നഷ്ടമായി റോഡിലേക്ക് കയറുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് .വീഡിയോ കാണാം .