40,000 ജീവനക്കാരെ ആലിബാബ മുതലാളി ഞെട്ടിച്ചത് ഇങ്ങനെ

0

എല്ലാ മഹത്തായ വിജയങ്ങള്‍ക്ക് പിറകിലും ഒരുപാട് കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും അതിജീവനങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടില്ലേ?,ചൈനീസ് ഇ കോമേഴ്‌സ് വമ്പന്‍ ആലിബാബയുടെ മുതലാളി ജാക്ക് മായുടെ കഥയും വ്യത്യസ്തമല്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അതിജീവിച്ചാണ് അദ്ദേഹം ഇന്ന് ലോകം അറിയുന്ന കോടീശ്വരനായത്.

എന്നാല്‍ വന്ന വഴി മറക്കുന്ന ആളല്ല അദ്ദേഹം. തന്റെ തൊഴിലാളികളെ പൊന്നു പോലെ നോക്കുന്ന ജാക്ക് മാ തന്റെ  സ്ഥാപനത്തിന്റെ 18ാം വാര്‍ഷിത്തില്‍  തന്റെ തൊഴിലാളികളെ ശരിക്കുമൊന്നു ഞെട്ടിച്ചു. ആഘോഷവേളയില്‍ അദ്ദേഹം വെറുതെയങ്ങു വന്നു പോകുകയല്ല ചെയ്തത്. മൈക്കിള്‍ ജാക്‌സണ്‍ ഗാനത്തിന് ചുവടുകള്‍ വെച്ചു  മൈക്കിള്‍ ജാക്‌സനെ പോലെ ഒരുങ്ങിയാണ് അദ്ദേഹം വേദിയില്‍ എത്തിയത്. വേദിയിലെത്തിയ ജാക്ക് മാ ഡെയ്ഞ്ചറസ് ഗാനത്തോടൊപ്പം ജാക്‌സണിന്റെ ബില്ലി ജീന്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നീ ഗാനങ്ങള്‍ക്കും ചുവട് വെച്ചു. നേരത്തെയും ജാക്ക് മാ തന്റെ ജീവനക്കാരോടൊപ്പം ചുവട് വെച്ചിട്ടുണ്ട്.