മെല്‍ബണ്‍: പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കും, ഓസ്ട്രേലിയ ന്യുസീലാന്‍ഡ്‌ ഭദ്രാസനത്തിനും, മെല്‍ബണിലെ സഭാവിശ്വാസികള്‍ക്കും ചരിത്രനേട്ടമായി മാറിയ സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനിഓര്‍ത്തഡോക്സ് ദൈവാലയ കൂദാശയും പൊതുസമ്മേളനവും ഒക്ടോബര്‍ 14, 15 (വെള്ളി,ശനി) തീയതികളില്‍ അനുഗ്രഹകരമായി നടത്തപ്പെട്ടു.

പുതിയതായി പണികഴിപ്പിച്ച 419, സെന്‍റര്‍  ഡാന്‍ഡനോങ്ങ് റോഡ്‌, ഹെതര്‍ട്ടനില്‍വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് അഭി:പിതാക്കന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും വമ്പിച്ച ജനാവലിയെ സാക്ഷി നിര്‍ത്തി ഇടവക വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍, ഇടവകാംഗങ്ങളായ ഫാ.കുരിയാക്കോസ് കൊളശ്ശേരില്‍, ഫാ.അലക്സ്പന്നിക്കോട്ട് എന്നിവര്‍ കത്തിച്ച തിരികള്‍ നല്‍കി സ്വീകരിച്ചു. പാത്രിയര്‍ക്കല്‍ വികാരി അഭി.ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് ദൈവാലയംതുറന്ന്‍ സഭയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് താക്കോല്‍ട്രസ്റ്റി ശ്രീ. കുരുവിള ബെന്‍ സക്കറിയായെ ഏല്‍പ്പിച്ചു. തുടര്‍ന്ന്‍ പരിശുദ്ധ യല്‍ദോ മാര്‍ബസേലിയോസ് ബാവായുടെ നാമത്തില്‍ പള്ളിയുടെ മുമ്പില്‍ സ്ഥാപിച്ച കല്‍ക്കുരിശിന്‍റെ കൂദാശയ്ക്ക് ശേഷം ദൈവാലയകൂദാശ ആരംഭിച്ചു. ഇടവക മെത്രാപ്പോലിത്തയെ കൂടാതെ ഓസ്ട്രേലിയ ഭദ്രാസനത്തിന്‍റെ മുന്‍ പാത്രിയര്‍ക്കല്‍ വികാരിമാരായ കോട്ടയം ഭദ്രാസനത്തിന്‍റെ അഭി.തോമസ്‌ മാര്‍ തീമോത്തിയോസ് കോഴിക്കോട്ഭദ്രാസനത്തിന്‍റെ അഭി. പൌലോസ് മാര്‍ഐറേനിയോസ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണ്‍ ഭദ്രാസനത്തിന്‍റെ ബിഷപ്സൂറിയേല്‍ എന്നിവര്‍ ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. രാത്രി 10:30 മണിയോടെ ദൈവലയകൂദാശ പര്യവസാനിച്ചു.

15-ആം തീയതി ശനിയാഴ്ച രാവിലെ 8:00 മണിയോടെ അഭി: തോമസ്‌ മാര്‍ തീമോത്തിയോസ്തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി:മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് 12:00 മണിക്ക് പൊതുജന സമ്മേളനവും നടത്തപ്പെട്ടു.

പൊതു സമ്മേളനത്തില്‍ പാത്രിയര്‍ക്കല്‍ വികാരി അഭി: ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്തിരുമനസ് അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍ സ്വാഗതം പറഞ്ഞു.സമ്മേളനത്തില്‍ വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തെ അഭിസംബോധന ചെയ്തു.

Hon. Hong Lim, Member of Parliament, Clarinda, Ms. Inga Peulich, MLC, Member of Southern Eastern Metropolitan, Councillors Mr. Steve Staikose, Mr. Paul  Peulich, Geoff Gledhill, V.C.C President Mr. Ashok Jacob, Fr. Abraham Kunnatholil, Fr. Angelos, Comdr. Joy Alexander, Comdr. Jacob Cherian എന്നിവര്‍ പ്രസംഗിച്ചു. കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ Souvenir ‘True Light’ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.സമ്മേളനത്തില്‍ ഇടവകയ്ക്കും ദൈവാലയനിര്‍മ്മാണത്തിനും സ്തുത്യര്‍ഹമായ സേവനംനല്‍കിയവരെ Memento നല്‍കി ആദരിച്ചു.

സെക്രട്ടറി ഷെവലിയര്‍ തോമസ്‌ എബ്രഹാംഎല്ലാവര്‍ക്കും നന്ദി പറഞ്ഞു. ശിലാഫലകം അനാച്ഛാദനം, ചെടിനടല്‍ എന്നിവയ്ക്ക് ശേഷംഉച്ചഭക്ഷണത്തോട് കൂടി കാര്യപരിപാടികള്‍അവസാനിച്ചു.

koodasa03

പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ ന്യുസീലാന്‍ഡ്‌ ഭദ്രാസനത്തിന്‍റെ കീഴില്‍ സ്ഥലം വാങ്ങി പണിയുന്ന ആദ്യത്തെ ദൈവാലയമാണിത്. മൂന്നു വിശുദ്ധ ത്രോണോസുകളോട് കൂടി 2015 ജൂണ്‍ മാസത്തില്‍ നിര്‍മ്മാണം ആരംഭിച്ച ദൈവാലയത്തിന്‍റെ ആദ്യ ഘട്ടം 450 പേര്‍ക്ക് ആരാധിക്കുവാന്‍ കാര്‍ പാര്‍ക്കോടുകൂടി പണി പൂര്‍ത്തിയായി. അനുബന്ധ ഓഫീസുകളും കമ്മ്യുണിറ്റി ഹാളും രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വി. ഗീവര്‍ഗിസ് സഹദായുടെ നാമധേയത്തില്‍ 2006-ല്‍ സ്ഥാപിതമായ ഇടവകയില്‍ 200-ല്‍ പരം കുടുംബാംഗങ്ങള്‍ ഉണ്ട്. വി. ദൈവമാതാവിന്‍റെയും ചാത്തുരുത്തിയില്‍ ഗ്രീഗോറിയോസ് തിരുമേനിയുടെയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകള്‍.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍