‘ജയ് പലസ്തീൻ’; സത്യപ്രതിജ്ഞയ്ക്കിടെ പലസ്തീൻ അനുകൂല മുദ്രവാക്യം ഉയർത്തി ഒവൈസി

0

സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീൻ’ എന്ന മുദ്രാവാക്യം വിളിച്ച് എം.പി. അസദുദ്ദീൻ ഉവൈസി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധവും ഉയർന്നു.
‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇത് ഭരണപക്ഷത്തെ എം.പിമാര്‍ക്കിടയില്‍ നിന്ന് പ്രതിഷേധത്തിനിടയാക്കി.

വിഷയത്തിൽ ഉവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തി. ജയ് പലസ്തീൻ വിളി പാർലമെന്റിന് അകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടി വേണമെന്നും ശോഭാ കരന്തലജെ പരാതിയിൽ പറയുന്നു.

എന്നാൽ തന്റെ വാക്കുകൾ ഭരണഘടനയുടെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതല്ല എന്ന് വ്യക്തമാക്കി ഉവൈസി രംഗത്തെത്തി. എല്ലാവരും നിരവധി കാര്യങ്ങൾ പറയാറുണ്ട്. താൻ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്നാണ് പറഞ്ഞത്. ഇതെങ്ങനെയാണ് എതിരാകുന്നത്- ഉവൈസി ചോദിച്ചു.