ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്: ജനഗണമന ടീസർ

0

ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ജനഗണമനയുടെ സംവിധാനം. ഷരിസ് മുഹമ്മദാണ്‌ ചിത്രത്തിന് തിരക്കഥഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്‌സ് ബിജോയ്.

പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. പൃഥ്വിയുടെ കഥാപാത്രം സസ്പെൻസ് ആയി തുടരുന്നു. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും. കൊച്ചിയിലായിരുന്നു ജനഗണമനയുടെ ചിത്രീകരണം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് കൊവിഡ് ബാധിച്ചിരുന്നു.