വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിന് ചുവടുവെച്ച് ജാൻവി കപൂർ; വീഡിയോ വൈറൽ

0

കൃത്യമായ വ്യായാമയും ഡയറ്റുമാണ് ബോളീവുഡ് സുന്ദരികളുടെ ആകാരവടിവിന്റെ പ്രധാന രഹസ്യം. ഇതിൽ കർക്കശകക്കാരിയാണ് ബോളിവുഡ് നടി ജാൻവി കപൂർ. കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ജാൻവി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ.

തന്‍റെ ആകാരവടിവ് നിലനിർത്താൻ ജിമ്മിൽ മണിക്കൂറോളം വ്യായാമത്തിനായി ജൻവി ചിലവിടാറുമുണ്ട്.ജാൻവി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാൻ‌വിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാൽ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന ജാൻവിയുടെ വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

View this post on Instagram

#janhvikapoor belly dancing moves 🔥🔥🔥🔥

A post shared by Viral Bhayani (@viralbhayani) on

വെള്ളനിറത്തിലുള്ള ഷോട്ട്സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാൻവി ചുവടുവയ്ക്കുന്നത്. രാജ്കുമാർ റാവു നായകനായെത്തുന്ന ‘റൂഹിഅഫ്സ’ ആണ് ജാൻവിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.