ഒരു ചൂരയുടെ വില 21 കോടി!; ലേലത്തില്‍ പോയത് റെക്കോര്‍ഡോടെ

0

ഒരു ചൂരയ്ക്ക് എന്ത് വില ലഭിക്കും ? എങ്കില്‍ കേട്ടോളൂ ഇരുപത്തിയൊന്നുകോടി രൂപയ്ക്ക് ഒരു ചൂര മത്സ്യം ലേലത്തില്‍ പോയിരിക്കുന്നു , എവിടെയെന്നോ ? അങ്ങ് ജപ്പാനില്‍.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മത്സ്യങ്ങളിലൊന്നാണ് ബ്ലൂഫിന്‍ ട്യൂണ.
ഹോട്ടല്‍ വ്യാപാരിയായ കിയോഷ് കിമുറയാണ് ലേലത്തിലൂടെ 278 കിലോ തൂക്കമുള്ള ബ്ലൂഫിന്‍ ട്യൂണയെ വാങ്ങിയത്.

വടക്കന്‍ തീരത്ത് നിന്നാണ് ഈ 278 കിലോ തൂക്കം വരുന്ന മീനിനെ മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കരയ്ക്ക് എത്തിച്ചത്. പിടിച്ച ഉടന്‍ കരയ്ക്ക് എത്തിച്ചതിനാല്‍ തന്നെ ഹോട്ടലുടമകള്‍ ഒന്നടങ്കം മീനിനെ സ്വന്തമാക്കാന്‍ രംഗത്തെത്തി.
ജപ്പാനില്‍ വിവിധയിനം സുഷി വിഭവങ്ങള്‍ വില്‍ക്കുന്ന നിരവധി ഭക്ഷണശാലകളുണ്ട്. അതിലൊരു ചെയിന്‍ റെസ്‌റ്റോറന്റിന്റെ ഉടമ 278 കിലോഗ്രാം തൂക്കം വരുന്ന ബ്ലൂ ഫിന്‍ ട്യൂണയെ വാങ്ങി. 333.6 മില്യണ്‍ യെന്‍ ചിലവഴിച്ചാണ് അദ്ദേഹം ഈ മത്സ്യം സ്വന്തമാക്കിയത്. അമേരിക്കയില്‍ 3.1 മില്യണ്‍ ഡോളര്‍ വരും ഈ തുക. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 21.3 കോടി. സുഷിസാന്‍മോയി ചെയിന്‍ റെസ്‌റ്റോറന്റ് ഉടമ, കിയോഷി കുമാറയാണ് ഈ റെക്കോഡ് കുറിച്ചത്.

ഒരു കിലോയ്ക്ക് ഏകദേശം 7.93 ലക്ഷം രൂപയാണ് ഈ ബ്ലൂഫിന്‍ ട്യൂണയക്ക് വേണ്ടി കിമുറ ചെലവിട്ടത്. കിയോഷ് കിമുറ വാങ്ങിയ ബ്ലൂഫിന്‍ ട്യൂണയെ അദ്ദേഹം പ്രദര്‍ശപ്പിച്ചത് കാണാന്‍ നിരവധി പേരാണ് എത്തിയത്. ‘ട്യൂണ രാജാവ്’ എന്നാണു കിമുറ സ്വയം വിശേഷിപ്പിക്കുന്നത്.
2013ലെ ബ്ലൂഫിന്‍ ട്യൂണയുടെ റിക്കോഡാണ് കിമുറ പുതുവര്‍ഷത്തില്‍ തകര്‍ത്തത്. ട്യൂണയുടെ രുചിയാണ് മാര്‍ക്കറ്റ് പിടിച്ചടക്കുന്നതിന് പിന്നിലുള്ള കാരണം. ജപ്പാന്‍കാരുടെ പ്രിയപ്പെട്ട മത്സ്യമാണ് ട്യൂണ. സുഷി വിഭവങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ട്യൂണ.


LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.