തിരിച്ചു വരവിനൊരങ്ങി ജാവ ബൈക്കുകൾ

1

റോഡുകളുടെ ഹരമായി മാറാൻ ജാവ ബൈക്കുകൾ വീണ്ടും തിരിച്ചുവരുന്നു. പുണെയിലായിരുന്നു രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് ജാവ ആരംഭിച്ചത്. ര​ണ്ടു പു​തി​യ ഡീ​ല​ർ​ഷി​പ്പു​ക​ൾ പൂ​നെ ന​ഗ​ര​ത്തി​ൽ തു​റ​ന്നു​ക​ഴി​ഞ്ഞു. ആകെ 105 ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ ജാവ തുടങ്ങുന്നത്. ഇവയെല്ലാം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതില്‍ ഏഴെണ്ണം കേരളത്തിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍. പു​തു ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കുംവിധം ജാ​വ ക്ലാ​സി​ക് രൂ​പ​ഭം​ഗി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

ആ​ധു​നി​ക ലി​ക്വി​ഡ് കൂ​ൾ​ഡ് ഫോ​ർ​സ്ട്രോ​ക്ക് എ​ൻ​ജി​നും എ​ബി​എ​സും ഡി​സ്ക് ബ്രേ​ക്കു​മൊ​ക്കെ ജാ​വ​യെ സ​വി​ശേ​ഷ​മാ​ക്കു​ന്നു. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്.ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ജാവ പെരാക്കിന് 1.89 ലക്ഷം രൂപയും.വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി.‘ജാവ ഫോർട്ടി ടു’വിനെ അപേക്ഷിച്ച് ‘ജാവ’യ്ക്കാണ് ആവശ്യക്കാരേറെയെന്നാണുക്ലാസിക് ലജൻഡ്സ് സഹസ്ഥാപകൻ അനുപം തരേജ വിലയിരുത്തുന്നത്.