ജയലളിതയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറിയും അപ്പോളോ ആശുപത്രിയും തമ്മില്‍ ഗൂഢാലോചന

0

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കും എതിരെ ആരോപണവുമായി അന്വേഷണ കമ്മീഷന്‍.
ജസ്റ്റിസ് എ. മുരുകസ്വാമി കമ്മീഷനാണ് ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നത്. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന പി. രാമമോഹന റാവുവിനെതിരെയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അപ്പോളോ ആശുപത്രി അധികൃതരുമായി ഗൂഢാലോചന നടത്തിയെന്നും തല്‍ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്നും അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു.
ജയലളിതയുടെ ആശുപത്രി വാസത്തെക്കുറിച്ച് ചീഫ് സെക്രട്ടറി പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നാണ് ആരോപണം. ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിര് നിന്നുവെന്നും അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു.