യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിലിന് ഗോൾഡൻ വിസ

0

ദുബായ്: യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിൽ ഗോൾഡൻ വിസ കരസ്ഥമാക്കി. അറബ് നാട്ടില്‍ മര്‍മ്മ ചികിത്സയ്ക്ക് പ്രചാരം നൽകിയ മലയാളിയാണ് തൃശ്ശൂർ സ്വദേശിയായ ജയരാജ്. ദുബായിൽ നടന്ന ചടങ്ങിൽ ശൈഖ് ബുത്തി ബിൻ സയ്യിദ് ബിൻ ബുത്തി അൽ മക്തും ഗോൾഡൻ വിസ സമ്മാനിച്ചു. ആയുർവേദത്തിന് രാജ്യം നൽകുന്ന പ്രോത്സാഹനമായി നേട്ടത്തെ കാണുന്നതായി ജയരാജ് വൈദ്യ ഗ്രൂപ്പ് ഉടമ കൂടിയായ ജയരാജ് പറഞ്ഞു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.