പുത്തൻ ഫോട്ടൊയുമായി ജയറാം; അല്ലു സ്റ്റൈലാണോയെന്ന് ആരാധകർ

0

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ജയറാം. വര്‍ഷങ്ങളായി ജയറാം മലയാള ചിത്രങ്ങളില്‍ സജീവമായുണ്ട്. ഇപ്പോഴിത ജയറാമിന്‍റെ സ്റ്റൈലിഷ് ഫോട്ടൊയാണ് ചര്‍ച്ചയാകുന്നത്. വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഫോട്ടൊ ജയറാം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ മാനസികാവസ്ഥയാണ് നിങ്ങളുടെ ഭാവി നിർണയിക്കുന്നത് എന്നാണ് ജയറാം ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ഫോട്ട‌ൊയ്‍ക്ക് കമന്‍റുകളുമായി എത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വില്ലനായാണ് ജയറാം ഇപ്പോൾ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മണിരത്‍നത്തിന്‍റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ പൊന്നിയിൻ സെല്‍വത്തിലും ജയറാം ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്.