വാച്ച് മെക്കാനിക്കായി ജയറാം ലോനപ്പന്‍റെ മാമോദീസ ട്രെയ്‌ലർ ഇറങ്ങി

1

ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’ ട്രെയിലർ റിലീസ് ചെയ്തു. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണു നായികാ. ജോജു ജോർജ്, ദിലീഷ് പോത്തൻ, കനിഹ, ശാന്തി കൃഷ്ണ, അലൻസിയർ ,ഹാരിഷ് കണാരൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

തൃശൂരെ ഒരു വാച്ച് മെക്കാനിക്കായാണ് ജയറാം ചിത്രത്തിലെത്തുന്നത്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അങ്കമാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ലോനപ്പന്‍റെ മാമ്മോദീസ’.