ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ജെഫ് ബെസോസ്; ആദ്യ ഇരുപതില്‍ ഇടംപിടിച്ച്, എംഎ യൂസഫ് അലിയും

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ജെഫ് ബെസോസ്; ആദ്യ ഇരുപതില്‍ ഇടംപിടിച്ച്, എംഎ യൂസഫ് അലിയും
Desktop12

ഫോബ്സിന്‍റെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങി. ആമസോൺ തലവൻ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഓഹരി നിക്ഷേപകൻ വാറൻ ബഫെറ്റ് എന്നിവരെ പിന്നിലാക്കിയാണ് 55-കാരനായ ജെഫ് ഒന്നാം സ്ഥാനം നിലനിർത്തിയത്.

13,100 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട്, 9.23 ലക്ഷം കോടി രൂപ. 9,650 കോടി ഡോളറുമായി ബിൽ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തും 8,250 കോടി ഡോളറുമായി വാറൻ ബഫെറ്റ് മൂന്നാം സ്ഥാനത്തുമാണ്.   ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ്  എട്ടാം സ്ഥാനത്തും ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ് പത്താം സ്ഥാനത്തുമുണ്ട്.

5000 കോടി ഡോളർ ആസ്തിയുമായി ഇന്ത്യയുടെ ഒന്നാമത്തെ കോടീശ്വരനായി മാറിയ മുകേഷ് അംബാനി ആ​ഗോള പട്ടികയിൽ പക്ഷേ 13-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 19-ാം സ്ഥാനത്തായിരുന്നു മുകേഷ്. ഒരു വർഷം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 25 ശതമാനം ഉയർന്നു. 2018-ലെ പട്ടികയിൽ 4,010 കോടി ഡോളറുമായി 19-ാം സ്ഥാനത്തായിരുന്ന അദ്ദേഹം 2019-ൽ 5,000 കോടി ഡോളറുമായി 19-ാം സ്ഥാനത്തായിരുന്ന അദ്ദേഹം 2019-ൽ 5,000 കോടി ഡോളറുമായി 13-ാം സ്ഥാനത്തേക്ക് ഉയർന്നു.

രാജ്യത്തെ ആദ്യ ഇരുപത് സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ്. ഇന്ത്യൻ സമ്പന്നരിൽ 19-ാം സ്ഥാനത്താണ് യൂസഫലിയുള്ളത്. 4.70 ബില്ല്യണ്‍ യുഎസ് ഡോളറാണ്.

പട്ടികയിലുള്ള ആദ്യ ഇരുപത് ഇന്ത്യക്കാരിലെ ഏക മലയാളിയുമാണ് എംഎ യൂസഫലി. ലോക റാങ്കിങില്‍ 394ാമതാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍.വിപ്രോ ചെയർമാൻ അസിം പ്രേംജി (2,260 കോടി ഡോളർ), എച്ച്.സി.എൽ. സ്ഥാപകൻ ശിവ് നാടാർ, ആഴ്‌സലർ മിത്തൽ ചെയർമാൻ ലക്ഷ്മി മിത്തൽ തുടങ്ങിയ 106 ശത കോടീശ്വരന്മാരാണ് ഇന്ത്യയിൽനിന്ന് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം