ഓഗസ്റ്റ് ലക്കം ബ്രിട്ടീഷ് വോഗിന്റെ കവര്‍ ഗേളായി തിളങ്ങി ജില്‍ ബൈഡന്‍

0

ഓഗസ്റ്റ് ലക്കം ബ്രിട്ടീഷ് വോഗിന്റെ കവര്‍ ഗേളായി അമേരിക്കയുടെ പ്രഥമവനിത ജില്‍ ബൈഡന്‍. കവര്‍ ഗേള്‍ ഷൂട്ടില്‍ ഫ്‌ളോറല്‍ ഡ്രെസ്സിലാണ് ജില്‍ എത്തിയിരിക്കുന്നത്.

ഡൊമിനിഷ്യന്‍ ഡിസൈനറായ ഓസ്‌കാര്‍ ഡെ ലാ റെന്റ ഒരുക്കിയ മിഡ്‌നൈറ്റ് ബ്ലൂ ഡ്രെസ്സാണ് പ്രഥവമവനിതയെ സ്റ്റൈലിഷാക്കുന്നത്. ഡ്രെസ്സില്‍ വലിയ ഫ്‌ളോറല്‍ പ്രിന്റുകളും നല്‍കിയിരിക്കുന്നു. ലോംഗ് ബലൂണ്‍ സ്‌ളീവാണ് മറ്റൊരു പ്രത്യേകത.

ആക്‌സസറീസിനും ക്ലാസി സിംപിള്‍ ലുക്ക് നല്‍കിയിട്ടുണ്ട്. മിനിമല്‍ ആക്‌സസറീസ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ഇയര്‍റിങ്‌സും അലസമായി കിടക്കുന്ന രീതിയിലുള്ള ഹെയര്‍സ്റ്റലുമാണ് സ്‌റ്റൈലിസ്റ്റുകള്‍ ജില്ലിന് നല്‍കിയിരിക്കുന്നത്.