ജിമിക്കി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി; വീഡിയോ

0

ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ആഘോഷമാക്കിമാറ്റിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി വീഡിയോ സോങ്ങ് പുറത്തിറങ്ങി. കുസൃതിനിറഞ്ഞ വരികളുള്ള ഗാനം ആദ്യ കേള്‍വിയില്‍ തന്നെ ആര്‍ക്കും ഇഷ്ടമാകും. എന്റമ്മേടെ ജിമിക്കി കമ്മല്‍…എന്നു തുടങ്ങുന്ന പാട്ടിനെ ഒരു കുരുത്തംകെട്ട ഗാനം എന്നു പറഞ്ഞാലും തെറ്റില്ല.

ലളിതമായ വരികളും അതിലും ലളിതമായ താളവുമുള്ള പാട്ട് ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രത്തിലെ ഗാനമാണ്. അനില്‍ പനച്ചൂരാനാണ് തനി നാടന്‍ ശൈലിയിലുള്ള ഈ പാട്ടിന് വരികളെഴുതിയത്. ഈണം ഷാന്‍ റഹ്മാനും. ഗോദ എന്ന ചിത്രത്തിലും ഇതുപോലെ ഭംഗിയുള്ളൊരു തനി നാടന്‍ ഗാനം ഷാന്‍ റഹ്മാന്‍ തീര്‍ത്തിരുന്നു. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. വെറുതെ ഇരിക്കുന്ന നേരങ്ങളില്‍ കൊട്ടിപ്പാടാന്‍ തോന്നുന്ന താളമുള്ള പാട്ടിന് രണ്ടു ദിവസം കൊണ്ടു മൂന്നര ലക്ഷത്തോളം കാണികളെ നേടിയെടുക്കാനായിരുന്നു.