ജിയോ സൗജന്യം മാര്‍ച്ച് 31 വരെ. ഫ്രീ ഡാറ്റ കുറയ്ക്കുമെന്ന് സൂചന

0

ജിയോ വെല്‍ക്കം ഓഫര്‍ നീട്ടി. 2017 മാര്‍ച്ച് 30 വരെയാണ് വെല്‍ക്കം ഓഫര്‍ നീട്ടിയത്. ഈമാസം അവസാനം വരെയാണ് ആദ്യം കാലാവധി പ്രഖ്യാപിച്ചിരുന്നത്.  ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് കാലാവധി നീട്ടിയത്. ഡേറ്റ അടക്കം റിലയന്‍സ് ജിയോയുടെ എല്ലാ സേനവനങ്ങളും ഇതോടെ മാര്‍ച്ച് 31വരെ അനുഭവിക്കാനാവും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.സെപ്തംബര്‍ അഞ്ചിനാണ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്
അഞ്ച് കോടിയിലധികം വരിക്കാരാണ് ജിയോയ്ക്ക് ഇന്ത്യയിലുള്ളത്.

പുതിയ ഉപയോക്‌താക്കൾക്കും ഓഫർ ലഭ്യമാകും. എന്നാല്‍

വെൽകം ഓഫർ അവസാനിച്ചാൽ ഉപഭോക്‌താക്കൾ ജിയോയുടെ പ്ലാനുകളിലേക്ക് മാറേണ്ടി വരും.
51617028-cmsപുതിയ ഓഫറില്‍ പ്രതിദിനം ലഭിച്ച് കൊണ്ടിരുന്ന ഡാറ്റയില്‍ കുറവ് വരുമെന്ന് സൂചനയുണ്ട്. ജിയോ ഉപഭോക്താക്കളില്‍ 20സതമാനം മാത്രമാണ് ഡാറ്റ കൂടുതലായി ഉപയോഗിക്കുന്നതെന്നും എല്ലാ ഉപഭോക്താക്കള്‍ക്കും ജിയോയുടെ മികച്ച സേവനം ലഭ്യമാക്കാനായി ഒരു ജിബി ഡാറ്റയിലേക്ക് സൗജന്യ ഡാറ്റ പരിമിതപ്പെടുത്തുമെന്നാണ് അംബാനി നല്‍കുന്ന സൂചന. പ്രതിദിനം 4 ജിബി ഡാറ്റയാണ് ഇപ്പോള്‍ ജിയോ നല്‍കുന്നത്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പദ്ധതി ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന.