ജിതേഷിന്‍റെ ജീവന്‍ നമ്മുടെ കൈകളിലാണ്.

1

കുറച്ച് നാളുകളായി ജിതേഷിന്‍റെ വാര്‍ത്തകള്‍ മാധ്യമലോകത്ത് നിറയാന്‍ തുടങ്ങിയിട്ട്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന
അതിഗുരുതരമായ ഹൃദ്രോഗത്തിന്‍റെ പേര് നമ്മള്‍ ആദ്യമായി കേട്ടത ഈ തൃപ്പൂണിത്തുറക്കാരന്‍ ജിതേഷിന്‍റെ വാര്‍ത്തകളിലൂടെയുമാകും. ഈ അപൂര്‍വ്വ രോഗബാധിതനായ ജിതേഷ് ഇപ്പോള്‍ മൂന്നാം പ്രാവശ്യവും ഹൃദയാഘാതം വന്ന്   എറണാകുളം ലിസി ആശുപത്രിയിസ്‍ ജീവന്‍രക്ഷാ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുയാണ്. ഹൃദയം മാറ്റി വയ്ക്കല്‍ മാത്രമാണ് ഏക പോംവഴി.

ജിതേഷിനെ രക്ഷിക്കാൻ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് വൈദ്യ സമൂഹം നിർദ്ദേശിക്കുന്നത്. ബ്രെയിന്‍ ഡത്ത് സംഭവിച്ച ഒരാളുടെ ഹൃദയം മാറ്റിവയ്ക്കാന്‍ ഇതിനിടെ സജ്ജമായിരുന്നു. എന്നാല്‍ അവസാന ഘട്ട പരിശോധനയില്‍ ആ ഹൃദയം മാറ്റിവയ്ക്കാന്‍ പ്രാപ്തമല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുയായിരുന്നു.

ഇനിയുള്ള ഏക പ്രതീക്ഷയും പോംവഴിയും കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കുക എന്നതാണ്. എന്നാല്‍ ഈ വലിയ പ്രതീക്ഷയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ജിതേഷിന്‍റെ കുടുംബവും കൂട്ടുകാരും.

60 ലക്ഷം രൂപയാണ്  ജിതേഷിന്‍റെ ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട തുക. മാത്രമല്ല, ഇത് കൃത്രിമ ഹൃദയത്തിന് മാത്രമുള്ള തുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചെലവുകള്‍ക്കും വേണം ഒരു ഭാരിച്ച തുക. ജിതേഷിന്‍റെ കുടുംബവും കൂട്ടുകാരും കുറേനാളുകളായി വിശ്രമമില്ലാതെ ഈ തുകയ്ക്കായുള്ള നെട്ടോട്ടത്തിലാണ്.

ഇപ്പോള്‍ ജിതേഷിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ചെയ്ത സെന്‍ട്രിമാഗ് ശസ്ത്രക്രിയ കേവലം 25 ദിവസം മാത്രമേ ജിതേഷിന്‍റെ ജീവന്‍ നിലനിര്‍ത്തൂ. സെപ്തംബര്‍ അവസാനമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഇനി വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് ജിതേഷിന് ബാക്കിയുള്ളത്.എത്രയും പെട്ടന്ന് തുക ശരിയായാല്‍ ശസ്ത്രക്രിയ നടത്താം.

30 ലക്ഷത്തോളം രൂപ ഇതിനോടകം സുമനസുകളില്‍ നിന്നായി സമാഹരിക്കാനായി. ബാക്കിയുള്ള തുകയ്ക്കാണ് ഇവര്‍ പരിശ്രമിക്കുന്നത്. കരുണ വറ്റാത്ത നമ്മള്‍ ഓരോരുത്തരിലുമാണ് ഇനി അവരുടെ പ്രതീക്ഷ .
സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് പണം അയക്കാം
Acc Name: JITHESH CHIKILSA SAHAYANIDHI
Acc No:5654101001657
IFSC CODE CNRB0005654
CANARA BANK KUREEKKAD, ERNAKULAM, 682305

കൂടുതൽ വിവരങ്ങൾക്ക്;

രതീഷ് (ജിതേഷിന്റെ സുഹൃത്ത്) : 9946265478
ജിനേഷ് : 9745746723
വത്സൻ  : 9745804928