ജെഎൻയുവിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

0

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ക്യാംപസിനുള്ളിൽ മരത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍.ഇന്നലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകള്‍ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ആറരയോടെയാണ് മൃതദേഹത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്നെ മരിച്ചതാണ് എന്നും പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. യമുന ഹോസ്റ്റലിന് സമീപത്തെ കാട്ടിനുള്ളില്‍ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ജെഎന്‍യുവിലുള്ള ആരുടേതുമല്ലെന്നാണ് റിപ്പോര്‍ട്ട്.