വരാനിരിക്കുന്നത് സെൽഫി ഇന്റർവ്യൂ കാലം

0
getty creative -- royalty free -- awkward interview, uncomfortable businessman, job interview, office, work, nervous, anxious, boss employee Just Shoot Me

ജോലിക്കായുള്ള അഭിമുഖങ്ങൾക്കായി റിസപ്ഷനുകളിൽ ഊഴം കാത്ത് ടെൻഷനടിച്ചിരിക്കുന്ന കാലം അവസാനിക്കുകയാണ്. ഗോൾഡ്മാൻ സാക്‌സ്, സിഗ്ന, ഐ ബി എം എന്നിങ്ങനെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ജോലിക്കായുള്ള അഭിമുഖങ്ങൾക്ക് വീഡിയോ സബ്മിഷൻ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. നിരവധി തൊഴിൽദാതാക്കളിൽ നിന്ന് സമാഹരിച്ച വിവരങ്ങൾ അനുസരിച്ച് നാളത്തെ ലോകത്ത് കൂടുതൽ പ്രചാരത്തിലാകാൻ പോകുന്നത് വീഡിയോ അഭിമുഖങ്ങളാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്പനികൾ ഈ ചുവടു മാറ്റം നടത്തിയിരിക്കുന്നത്്.
അതായത് അപേക്ഷയും റെസ്യുമും എല്ലാം പഴങ്കഥയാകും എന്നർത്ഥം. നിങ്ങൾക്ക് പറയാനുള്ളത് ഒരു ക്യാമറയ്ക്ക് മുന്നിലിരുന്ന് ഒരു വ്യക്തിയോടെന്നോണം മികവോടെ പറഞ്ഞ ശേഷം ആ വീഡിയോ കമ്പനിക്ക് സമർപ്പിക്കുക. ഈ വീഡിയോ കമ്പനികൾ വീണ്ടും വീണ്ടും കാണുകയും നിങ്ങളുടെ മുറിയുടെ വൃത്തി മുതൽ നിങ്ങളുടെ വസ്ത്രധാരണം വരെ ഉള്ള കാര്യങ്ങൾ അവർ അതിലൂടെ വിലയിരുത്തുകയും ചെയ്യും. ലൈവ് ആയ അഭിമുഖങ്ങളും ഇതോടൊപ്പം കമ്പനികൾ സംഘടിപ്പിക്കും. അപ്രതീക്ഷിത ചോദ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പാടവവും ഒരു വ്യക്തിയെ എന്ന പോലെ ക്യാമറയെ അഭിമുഖീകരിക്കാനുള്ള നിങ്ങളുടെ ശേഷിയും സംസാരരീതിയും തത്സമയം അഭിമുഖം നടത്തുന്ന വ്യക്തികൾക്ക് മനസ്സിലാക്കാനും കഴിയും. ഒരേ സമയം ലോകത്തിന്റെ പല കോണുകളിലുള്ള വകുപ്പ് തലവന്മാർക്ക് അഭിമുഖം നടത്താനും ഇത് അവസരം നൽകും. ഓർത്തിരിക്കുക. അഭിമുഖങ്ങളുടെ യഥാർത്ഥ ടെൻഷൻ കാലം വരാനിരിക്കുന്നതേ ഉള്ളൂ.