ഇപ്പോള്‍ എത്ര വയസ്സെന്ന് ഊഹിക്കാമല്ലോ?: ജോമോള്‍

0

കുട്ടികാലത്തെ ചിത്രം പങ്കുവച്ച് നടി ജോമോൾ. 37 വര്‍ഷം മുമ്പത്തെ ചിത്രമാണ് ജോമോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് 37 വര്‍ഷങ്ങള്‍ക്കുമുമ്പ്.. ഇപ്പോള്‍ എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ?’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. എന്നാൽ കുട്ടിയെ കണ്ടാൽ പ്രായം തോന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. ജോമോളിന് ഇന്നും ഇരുപത്തിയഞ്ച് വയസേ തോന്നിക്കുന്നുള്ളുവെന്നുമൊക്കെയാണ് ആരാധകരുടെ കമ്മന്റ്.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോള്‍. തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ മലയാളികള്‍ക്കു പ്രിയങ്കരിയായി മാറിയത്.

വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്.