മാധ്യമപ്രവർത്തകൻ പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി; ഡ്രൈവർ അറസ്റ്റിൽ

0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദാപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കെ.എൽ. 01 സി.കെ. 6949 നമ്പറിലുള്ള ലോറി ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഈഞ്ചയ്ക്കലിൽനിന്നാണ് പോലീസ് പിടികൂടിയത്.

ലോറി ഡ്രൈവർ പേരൂർക്കട സ്വദേശി ജോയിയെയും കസ്റ്റഡിയിലെടുത്തത്. എം.സാൻഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ലോറി ഡ്രൈവർ പോലീസിന് നൽകിയ മൊഴി. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. ഭയം കാരണമാണ് നിർത്താതെ പോയത്. അപകടസമയത്ത് ലോറി ഉടമയായ മോഹനനും ഒപ്പമുണ്ടായിരുന്നു. അപകടത്തിന് ശേഷം വെള്ളായണിയിലെത്തി ലോഡ് ഇറക്കിയെന്നും അവിടെനിന്ന് തൃതൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു. ഇതിനുപിന്നാലെ ലോറി ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നു.

ഇടിച്ചിട്ട ലോറി

പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജോയിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കരമന- കളിയിക്കാവിള ദേശീയപാതയിൽ ഇന്നലെ വൈകുന്നേരമാണ് മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ്കുമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അപകടമുണ്ടാവുന്നത്. എസ്.വി പ്രദീപ് കുമാറിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിന് നേരെ ചില ഭീഷണികൾ വന്നിരുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.