വൈറലായി റോവിന്റെയും ജൂഹിയുടെയും ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

0

ഉപ്പും മുളകുമെന്ന പരമ്പരയിലൂടെയെത്തി ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജൂഹി റുസ്തഗി. സോഷ്യൽ മീഡിയയിൽ സജീവമായ ജൂഹിയുടെ പോസ്റ്റുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

അടുത്തിടെയാണ് താരം അടുത്ത സുഹൃത്തായ ഡോക്റ്റർ റോവിനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിത ജൂഹിയും റോവിനും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കയാണ്.

പട്ടുപാവാടയണിഞ്ഞ് റോവിന്‍റെ തോളിലിരിക്കുന്ന ജൂഹിയുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പാട്ടുപാവാടയിൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെയാണ് ലച്ചു ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നത്. നേരത്തെ ഒരു ആൽബത്തിലും റോവിനും ജൂഹിയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണോയെന്ന ചർച്ചകൾ ആരാധകർക്കിടയിൽ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും രണ്ടു പേരും പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ഒരു ചടങ്ങിനും ഇവർ ഒന്നിച്ചെത്തിയിരുന്നു.