ആദ്യദിനം 24 പ്രദർശനങ്ങളുമായി വിജയ് സേതുപതിയുടെ ജുങ്ക സിംഗപ്പൂരിൽ

0

സിംഗപ്പൂർ : മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന ജുങ്ക സിംഗപ്പൂരിൽ റിലീസിന് തയ്യാറായി. ഗോൾഡൻ വില്ലേജ് , കാതെ സിനിപ്ലെക്സ് , കാർണിവൽ സിനിമാസ് എന്നീ തീയേറ്ററുകളിലായി 24 പ്രദർശനങ്ങൾ ആദ്യദിനം തന്നെ പ്രേക്ഷകർക്കായി കാത്തിരിക്കുന്നു . വ്യാഴാഴ്ച വൈകിട്ട് സിംഗപ്പൂരിലും മലേഷ്യയിലും പ്രത്യേക പ്രീമിയർ പ്രദർശനങ്ങൾ നടക്കും .വാരാന്ത്യത്തിൽ നൂറോളം പ്രദർശനങ്ങൾ സിംഗപ്പൂരിൽ ഉണ്ടായിരിക്കും.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഡോണായാണ് താരം വേഷമിടുന്നത്. സയ്യേഷ, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍.ഗോകുലാണ് ഗ്യാംങ്‌സ്റ്റര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ജുങ്ക സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.