നീതി ലഭിക്കണം, അല്ലെങ്കില്‍ ദയാവധം; രക്തം കൊണ്ട് രാഷ്‌ട്രപതിയ്ക്ക് കത്തെഴുതി പഞ്ചാബി പെൺകുട്ടികൾ

0

മോഗ: കള്ളക്കേസിൽ കുടുക്കി പൊലീസ് വേട്ടയാടുകയാണെന്നും സംഭവത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതി രണ്ട് പെൺകുട്ടികൾ.
തങ്ങളെ ആ​രോ കേ​സി​ൽ കു​ടു​ക്കി​യ​താ​ണ്. ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് മോഗ പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തങ്ങളെ ആരോ കുടുക്കിയതെന്നാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് തങ്ങളുടെ പരാതി ചെവികൊണ്ടില്ലെന്നും പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.

ചില സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കാണിച്ചാണ് രണ്ടു പെണ്‍കുട്ടികളും തന്റെയടുത്ത് വന്നത്. അവര്‍ ഈടായി ചെക്ക് വാങ്ങിയെന്നും എതിര്‍ കക്ഷി ഏജന്റുമാരാണെന്ന് കരുതി തങ്ങള്‍ക്കെതിരെ കേസ് നല്‍കിയെന്നുമാണ് പറഞ്ഞത്. മകനെ വിദേശത്തേക്ക് കൊണ്ടുപോകാനാണ് പണം നല്‍കിയതെന്നാണ് പരാതിക്കാരന്‍ ബോധിപ്പിച്ചതെന്നും മോഗ പോലീസ് ഓഫീസര്‍ കുല്‍ജിന്ദര്‍ സിങ് വ്യക്തമാക്കി.

അ​തേ​സ​മ​യം വി​സ തട്ടി​പ്പ്, വ​ഞ്ച​ന കേ​സു​ക​ളാ​ണ് മോ​ഗ പൊലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അവര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയ കാര്യം അറിഞ്ഞിരുന്നു, എന്നാല്‍ ഔദ്യോഗികമായ അന്വേഷണങ്ങളൊന്നു ഇതുവര ഉണ്ടായിട്ടില്ലെന്നും മോഗ പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.