‘ചാച്ചൻ’ ഇനിയില്ല; പ്രശസ്ത നാടക-സിനിമ നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു

1

നാടക- ചലച്ചിത്ര നടൻ കെ‌എൽ ആന്റണി (ആന്റണി കൊച്ചി- 75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ അമ്പത് വർഷമായി നാടകരംഗത്തെ സജീവസാന്നിധ്യമായ കെ‌എൽ ആന്റണി മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ സിനിമയിലെ ‘ചാച്ചൻ’ എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്തും ശ്രദ്ധേയനായിരുന്നു.

ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, നാന്‍സി, ലാസര്‍ഷൈന്‍( എഴുത്തുകാരന്‍). കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ ാന്റണി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.