സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി; കെ. പദ്മകുമാറും ഷെയ്ഖ് ദർവേശ് സാഹിബും ഡിജിപി പദവിയിൽ

സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി; കെ. പദ്മകുമാറും ഷെയ്ഖ് ദർവേശ് സാഹിബും ഡിജിപി പദവിയിൽ
k-padmakumar-ips-and-shaik-darvesh-saheb-ips.jpg

എക്സൈസ് മേധാവിയായിരുന്ന എസ്. ആനന്ദകൃഷ്ണനും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയും വിരമിച്ചതോടെ സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന കെ. പദ്മകുമാർ ഐപിഎസിനും ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐപിഎസിനും ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായും എച്ച്.വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിച്ചു.

കെ .പത്മകുമാറിനെ ജയിൽ വകുപ്പ് മേധാവിയാക്കി നിയമിച്ചു. ഷെയ്ക്ക് ദർവേഷ് സഹേബ് ഫയർഫോഴ്‌സ് മേധാവിയാകും. ഇവർ മാറുമ്പോഴുണ്ടാകുന്ന ഒഴിവിലേക്കും പകരം ആളുകളെ നിയമിച്ചു. പോലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നതോടെ പോലീസ് തലപ്പത്തു വീണ്ടും അഴിച്ചു പണിയുണ്ടാകും. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പോലീസ് മേധാവിമാരുടെ പട്ടികയിൽ കെ.പത്മകുമാറും ഷെയ്ക്ക് ദർവേഷ് സഹേബുമുണ്ട്. വിരമിച്ച ഒൻപതു എസ്.പിമാർക്ക് പകരമുള്ള നിയമനവും ഉടനുണ്ടാകും.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ

യുഎസ് സൈനിക‍‍ർക്ക് ക്രിസ്മസ് സമ്മാനം; 1.60 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ട്രംപ്

യുഎസ് സൈനിക‍‍ർക്ക് ക്രിസ്മസ് സമ്മാനം; 1.60 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക് : യുഎസ് സൈനികര്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. 'യോദ്ധാക്കളുടെ ലാഭവി