കെ.റെയിൽ പാളം തെറ്റുന്നുവോ?

0

കേരളത്തിൻ്റെ അഭിമാന പദ്ധതിയെന്നും കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ നാഴികക്കല്ലായിത്തീരുകയും ചെയ്യുന്ന പദ്ധതി കെ.റെയിൽ എന്ത് വില കൊടുത്തും സാക്ഷാത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഈ പദ്ധതി ആലോചനകളൊന്നും നടത്താതെ കേരളത്തിന് വമ്പിച്ച സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാൻ പോകുകയാണെന്ന് പ്രതിപക്ഷവും പദ്ധതിയെ എതിർക്കുന്നവരും ഒരു പോലെ അഭിപ്രായപ്പെടുന്നു.

ഇത് വരെയും ഒറ്റക്കെട്ടാണെന്ന് തോന്നിയിരുന്ന ഭരണമുന്നണിയിലും ഇക്കാര്യത്തിൽ അപസ്വരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നു വരുന്നു എന്നത് യാഥാർത്ഥ്യം. സി.പി.എമ്മിൻ്റെ ജിഹ്വ എന്ന് വിശേഷിപ്പിക്കപ്പെടേണ്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കയാണ്. കേരളീയരുടെ അഭിപ്രായവും മനസ്സും അവഗണിച്ചു കൊണ്ട് മുന്നോട്ട് എടുത്തു വെച്ച കാൽ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി ‘ കെ.റെയിൽ പദ്ധതിക്കായുള്ള അതിരടയാളം കാണിക്കുന്ന കല്ലിടൽ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്.

ഉടമകളുടെ അനുവാദം വാങ്ങാതെ, നിയമപരമായ ഉത്തരവുകളുടെയൊന്നും പിൻബലമില്ലാതെ നടത്തുന്ന ഈ കല്ലിടലിനെതിരെ നാടിൻ്റെ നാനാഭാഗത്തു നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഒടുവിൽ കേരള ഹൈക്കോടതി തന്നെ കല്ലിടൽ പ്രവൃത്തി നിർത്തിവെക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഒരു പടി കൂടി മുന്നോട്ട് പോയി ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ. കെ. റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ മുന്നണിയിൽ ചർച്ച ചെയ്തിട്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുവാൻ പാടുള്ളൂ എന്ന ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. പിണറായി വിജയൻ്റെ പിടിവാശിയാണോ കേരളത്തിലെ ജനതയുടെ പ്രതിഷേധമാണോ കെ.റെയിലിൻ്റെ കാര്യത്തിൽ വിജയത്തിലെത്തുക എന്ന് കാത്തിരുന്നു തന്നെ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.