കാന്താ… 2020 ! : മേളപ്പെരുക്കത്തിന്‍റെ സിംഗപ്പൂർ പെരുമ! സെപ്റ്റംബര്‍ 13ന്..

0

അടുത്ത വർഷം കാണാമെന്ന വാഗ്ദാനത്തിൽ ഉപചാരം ചൊല്ലി പിരിയുമ്പോൾ അവിടെ കൂടിയിരുന്നവരാരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച്. വളരെ പ്രിയപ്പെട്ട പലകാര്യങ്ങളും മാറ്റിവച്ചു വീടുകളിലേക്കൊതുങ്ങേണ്ടി വന്നു നമുക്കെല്ലാം. അങ്ങനെ ഇക്കൊല്ലം സിംഗപ്പൂർ പൂരവും കൊറോണയ്ക്കു വഴിമാറി.

ഈ അവസരത്തില്‍ സിംഗപ്പൂർ പൂരം 2019 ന്‍റെ ഓര്‍മ്മകള്‍ക്കൊപ്പം ഇടയ്ക്ക തായമ്പകയും, മൃദു തരംഗിന്‍റെ സംഗീത മിശ്രണവും കോർത്തിണക്കി സിംഗപ്പൂർ പൂരം കമ്മിറ്റി, കാന്താ… 2020 ! -മേളപ്പെരുക്കത്തിന്‍റെ സിംഗപ്പൂർ പെരുമ! എന്ന ടാഗ് ലൈനോടുകൂടി പൂര പ്രേമികൾക്കായി വെര്‍ച്വല്‍ പ്രോഗ്രാം ഒരുക്കുന്നു.

ആദ്യമായാണ് ഇത്രയും വലിയതോതില്‍ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടി ഓണ്‍ലൈനില്‍ ഒരുങ്ങുന്നത്.

ഇടക്ക ഡബിള്‍ തായമ്പകയാണ് കാന്താ…2020 യിലെ പ്രമുഖയിനം.. ഇടക്കയില്‍ വിസ്മയം തീര്‍ക്കുന്ന ശ്രീ അത്താളൂര്‍ ശിവനും ശ്രീ പനങ്ങാട്ടിരി ദിനേശ് മോഹനും നയിക്കുന്ന ഡബിള്‍ തായമ്പകയില്‍ ഇടംതല ഇടക്കയുമായി ശ്രീ തിരുവില്വാമല ഹരിയും ശ്രീ പനങ്ങാട്ടില്‍ മോഹനനും ചേരുന്നു.. ഇടംതല ചെണ്ടയില്‍ ശ്രീഅയിലൂര്‍ അഖില്‍ മാരാരും, ശ്രീ അയിലൂര്‍ വിഷ്ണുവും എത്തുന്നു.. ഇലത്താളം- ശ്രീ വട്ടേക്കാട് കനകന്‍, ശ്രീ പെരിങ്ങോട്ടുകാവ് പ്രകാശന്‍.

ഗിന്നിസ് റിക്കാര്‍ഡ് ഹോള്‍ഡറായ മൃദംഗ മാന്ത്രികന്‍ കുഴൽമന്ദം രാമകൃഷ്ണൻ നയിക്കുന്ന മൃദു തരംഗ് മ്യുസിക്കല്‍ ഫ്രുഷന്‍ ആണ് മറ്റൊരു പ്രധാനയിനം. വയലിന്‍- ആദര്‍ശ് അജയ് കുമാര്‍, ചെണ്ട-ഇടയ്ക്ക – കലാമണ്ഡലം അരുണ്‍ ദാസ്, റിഥം പാഡ്-കമ്പോസര്‍ -കണ്ണന്‍ തെങ്കര, കീബോര്‍ഡ്- ബാബു എടപ്പാള്‍ എന്നിവരും മൃദു തരംഗില്‍ കുഴൽമന്ദത്തോടൊപ്പം ചേരുന്നു…

കാന്താ 2020 സിംഗപ്പൂര്‍ പൂരം ഫേസ് ബുക്ക് പേജില്‍ സെപ്റ്റംബര്‍ 13ന് വൈകിട്ട് 7:30 മുതല്‍ ആയിരിക്കും ലൈവ്…

Link: https://www.facebook.com/singaporepooram/live