ആളും അരങ്ങും ഒഴിഞ്ഞു;കബാലി വിതരണക്കാര്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

0

സ്റ്റൈല്‍ മന്നന്റെ ‘കബാലി’വിതരണക്കാരുടെ കൈപൊള്ളിച്ചു എന്ന് തോന്നുന്നു.ചിത്രം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോള്‍ വിതരണക്കാര്‍ക്ക് സാമ്പത്തികായി ചിത്രം നഷ്ടമായിരുന്നെന്ന് റിപ്പോര്‍ട്ട്.

കബാലി ബോക്‌സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായെങ്കിലും മിഴ്‌നാട്ടിലെ വിതരണക്കാര്‍ക്ക് ചിത്രം മൂലം 20 ശതമാനം നഷ്ടം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.223 കോടി രൂപയാണ് റിലീസിന് മുന്പ് ചിത്രം വാരികൂട്ടിയത് .എന്നാല്‍ വിതരണക്കാര്‍ക്ക് ഉദേശിച്ച ലാഭം ലഭിച്ചില്ല എന്നാണ് കരുതുന്നത് .

തമിഴ്‌നാട്ടിലെ ജാസ് സിനിമാസ് 68 കോടി രൂപയ്ക്കായിരുന്നു കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ജാസ് സിനിമാസ് തമിഴ്‌നാട്ടിലെ മറ്റുവിതരണക്കാര്‍ക്ക് ചിത്രം വലിയ തുകയ്ക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ ചിത്രം സാമ്പത്തികമായി പരാജയമാണെന്നും കബാലിയിലൂടെ നഷ്ടമായ വിതരണ തുക  തിരിച്ചു തരണമെന്ന നിലപാടിലാണ് ഇപ്പോള്‍ വിതരണക്കാര്‍. മാത്രമല്ല കബാലിയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹിന്ദിയില്‍ ചിത്രം വലിയ നഷ്ടമായിരുന്നു വരുത്തിവെച്ചത് . മോഹന്‍ലാല്‍ 7.5 കോടി രൂപയ്ക്ക് കേരളത്തില്‍ വിതരണത്തിന് എടുത്ത ചിത്രം ഇവിടെ ലാഭം ഉണ്ടാക്കിയെന്നാണ് കണക്ക്.എന്തായാലും കൊട്ടും കുരവയുമായി എത്തിയ കബാലി ചിലര്‍ക്കെങ്കിലും പണി നല്‍കി എന്നാണു അടക്കംപറച്ചില്‍.