ഇത് കലക്കും ,വാട്‌സ്ആപ്പ് ഇമോജിയായും കബാലി എത്തുന്നു

0

സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാബാലി നാള്‍ക്കുനാള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് .ഇപ്പോള്‍ ഇതാ വാട്സ്അപ്പിലും കബാലി എത്തി കഴിഞ്ഞു .വാട്‌സ്ആപ്പിലെ ഇമോജികളില്‍ ഫുട്‌ബോള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ‘കബാലി’യെ കാണാനാവും. കറുത്ത പാന്റ്‌സും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച്, മുടി ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഇമോജിയുള്ളത്. ഏതായാലും കബാലി ഇമോജി ആരാധകര്‍ ഇതിനോടകം  ഏറ്റെടുത്തു കഴിഞ്ഞു. ജൂലൈ 15 ആണ് കബാലി റിലീസ് .

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.