ദുൽഖർ ചിത്രത്തിൽ നായികയായി എത്തുന്നത് കാജൽ അഗർവാൾ

0

കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​നാ​യി​ക​യാ​കു​ന്നു. പ്ര​ശ​സ്ത​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ​ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​സം​വി​ധാ​യി​ക​യാ​കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​കാ​ജ​ൽ​ ​ദു​ൽ​ഖ​റി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് കാജൽ അഗർവാൾ ആരാധകരുടെ ഹൃദയം കീഴടക്കിയത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി കാജല്‍ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഫെ​ബ്രു​വ​രി​ ​അ​വ​സാ​നം​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ഈ​ ​ത​മി​ഴ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​റി​ല​യ​ൻ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റാ​ണ്. മം​ഗ​ലാ​പു​ര​ത്ത് ​അ​ടു​ത്ത​യാ​ഴ്ച​ ​തു​ട​ങ്ങു​ന്ന​ ​കു​റു​പ്പി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​ബൃ​ന്ദ​ ​മാ​സ്റ്റ​റു​ടെ​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.

ദുല്‍ഖറിനൊപ്പം ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന വിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. തമിഴിലും മലയാളത്തിലുമായിട്ടാകും ഈ ചിത്രം ഒരുങ്ങുക.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. നിലവില്‍ ക്വീനിന്റെ തമിഴ് പതിപ്പായ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജല്‍ അഗര്‍വാളിന്റെതായി റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിലും നായികയായി കാജല്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെയും സുപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റയും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.