കല സിംഗപ്പൂരിന്‍റെ ഏഴാമത് വാര്‍ഷിക ആഘോഷമായി കല വിഷു നൈറ്റ് 2018 ഏപ്രിൽ 22നു കല്ലാങ് തിയേറ്ററിൽ.

പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിജയ് യേശുദാസിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മികച്ച സംഘമാണ് ഇക്കുറി ആഘോഷ രാവിന് മാറ്റ് കൂട്ടുന്നത്. കൊച്ചു മിടുക്കി ശ്രേയ കുട്ടി, ബാഹുബലി ഫെയിം നയന നായർ, രഞ്ജിനി ജോസ്, യുവ ഗായകൻ വിപിൻ സേവ്യർ എന്നിവരാണ് വിജയോടൊപ്പം എത്തുന്നത്, കൂടെ സ്റ്റാർ ഓർക്കസ്ട്രയും. പ്രശസ്ത സിനിമ നടൻ ശ്രീ മനോജ്‌ കെ ജയന്, അദ്ദേഹത്തിന്‍റെ 30 വർഷത്തെ ചലച്ചിത്ര സപര്യക്കുള്ള അംഗീകാരമായി കല സിംഗപ്പൂർ വിഷു നൈറ്റ് വേദിയിൽ അദ്ദേഹത്തെ ആദരിക്കുന്നു. കഴിഞ്ഞ വർഷം വിനീത് ശ്രീനിവാസൻ നയിച്ച സംഗീത രാവിന്‍റെ ഓർമ്മകൾ ഇന്നും സിംഗപ്പൂരിലെ മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയാണ്. ഓരോ വർഷവും സിംഗപ്പൂരിലെ മലയാളികൾക്കായി മികച്ച പരിപാടികൾ ഒരുക്കുന്ന കല സിംഗപ്പൂർ ഈ വർഷം അതിനെ കൂടുതൽ മനോഹരമാക്കാനുള്ള ഒരുക്കത്തിലാണ്.

ഏപ്രിൽ 22 വൈകീട്ട് 6 മണിക്ക് കല്ലങ് തിയേറ്ററിൽ വെച്ചാണ് കല വിഷു നൈറ്റ് അരങ്ങേറുന്നത്. ടിക്കറ്റുകൾക്കായി പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപെടുക

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.