മണിനാദം നിലച്ചിട്ട് ഇന്നേക്ക് 3 വർഷം

0

മലയാളത്തിന്‍റെ മണിനാദം നിലച്ചിട്ട് മൂന്ന് വര്‍ഷം.ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്‍റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി മലയാളിക്ക് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ പ്രിയങ്കരനായിരുന്നു. വലിയ താരമായിട്ടുപോലും സാധാരണക്കാർക്ക് മണി എന്നും പ്രിയങ്കരനായിരുന്നു.

എന്നും ചാലുകുടിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു മണിയും മണിയുടെ പാട്ടുകളും. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. ചുരുക്കത്തിൽ ഒരു സകല കലാ വല്ലഭനായിരുന്നു കലാഭവൻ മണിയെന്ന പ്രതിഭ. തന്‍റെ പ്രശക്തിക്കും പേരിനുമൊപ്പം ചാലക്കുടി എന്ന നാടിനെക്കൂടി മാണി ഒപ്പം വളർത്തി.

ഒരുപാട് സിനിമകളിലെ വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മണി തന്റെ അഭിനയമികവ് തെളിയിച്ചിട്ടുമുണ്ട്.സഹനടനായും ഹാസ്യതാരമായും വില്ലനായും നായകനായും വിവിധ ഭാവപ്പകർച്ചകളിൽ മണി അരങ്ങുതകർത്താടി. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി. 2016 മാര്‍ച്ച് ആറിനാണ് ഒട്ടേറെ ദുരൂഹതകൾ ബാക്കിയാക്കി ആ മഹാപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞത്.