തൃഷയുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാളിദാസ്; വായ്‌നോക്കിയെന്ന് ആരാധകര്‍

തൃഷയുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ  കാളിദാസ്; വായ്‌നോക്കിയെന്ന് ആരാധകര്‍
kalidas-trisha-2 (1)

ആ നോട്ടം കണ്ടാലറിയാം മുഖത്തുനിന്നും  കണ്ണെടുക്കാൻ തോന്നിയില്ലെന്ന്. ഈ നോട്ടമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്യൂട്ട് ലുക്കുകൊണ്ടും, കള്ളചിരികൊണ്ടും ആരാധക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ താരമാണ് കാളിദാസ് ജയറാം. അതേപോലെ തന്നെ തെന്നിന്ത്യൻ സിനിമാലോകം ആരാധനയോടെ കാണുന്ന നായികയാണ് തൃഷ.

തൃഷയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറ്റുനോക്കി നിൽക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രമാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ ചർച്ച വിഷയം.
തൃഷയുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന തന്റെ ചിത്രമാണിപ്പോള്‍ കാളിദാസ് സ്വയമെടുത്ത് ട്രോളിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രം കാളിദാസ് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് ചെയ്തത്. ഒരു പുരസ്‌കാര ചടങ്ങിനിടെ കാളിദാസ് അറിയാതെ അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. എന്നാല്‍ സംഭവം ഇത്ര വൈറലാവുമെന് കാളിദാസ് സ്വപ്നത്തിൽ കരുതിക്കാണില്ല. വിപിനന്‍ വിത്ത് ജാനു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം കാളിദാസ്  പങ്കുവച്ചത്. വിപിനന്‍ എന്നത് കാളിദാസിന്റെ പുതിയ ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ കഥാപാത്രത്തിന്റെ പേരാണ്.

കാളിദാസ് പോസ്റ്റ് ചെയ്‌ത ചിത്രത്തിന് നവ്യ നായർ, ഐശ്വര്യ ലക്ഷ്‌മി, ഇഷ തൽവാർ, വിജയ് യേശുദാസ്, ജിസ് ജോയ്, ഗൗതമി എന്നിങ്ങനെ നിരവധി താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. ഇവയെക്കൊപ്പം ആരാധകരുടെ കമെന്റുകളും ഏറെയാണ്.  വായ്‌നോക്കിയെന്ന് ആരാധകരില്‍ ചിലര്‍ കാളിദാസിനെ വിശേഷിപ്പിച്ചിട്ടുമുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം